Tiger

Day 13
“Tiger”📸

നമ്മുടെ സ്വഭാവം കണ്ടു പലപ്പോഴും മറ്റുള്ളവർ പറയാറുണ്ട്:അവൻ ഒരു ചീറ്റപുലി/കടുവ 😛ആണന്ന്.എല്ലാവരിലും ഒരു കടുവയുണ്ട്. കടിച്ചു കീറി കടന്ന് പോകാന്‍ കഴിയുന്ന മൃഗം.

image

ജിം കോർബറ്റ് എഴുതിയ  “Man eaters of Kumaon”എന്ന പുസ്തകം നരഭോജികളായ കടുവകളെ പരിജയപ്പെടുത്തുന്നുണ്ട്.എന്നാല്‍ നാം കണ്ടു പഠിക്കേണ്ടതായ രണ്ടു കാരൃങ്ങൾ അതിലുണ്ട്.

ഇരയെ പിടിക്കാൻ വേണ്ടിയുളള നിരീക്ഷണ പാടവവും,ലക്ഷൃം പൂർത്തീകരിക്കിനുള്ള ശ്രമവും.ഇത്  ജീവിത വിജയത്തിന് വേണ്ടിയുളള രണ്ട് പടവുകള്‍ ആണ്.

ഈശോയെ എന്റെ ജീവിതത്തിൽ ഞാന്‍ ഇടപെടുന്ന എല്ലാ കാര്യവും നിരീക്ഷണം നടത്താനുള്ള വിവേകവും,എന്റെ സ്വപ്നങ്ങൾ നേടിയെടുക്കാനുള്ള പരിശ്രമവും എനിക്ക് തരണമേ….🙏🏻🙏🏻

Fsr

Advertisements

Adoration

Day 12
“Adoration”📸

image

🎹”ആരാധനയ്ക്കേറ്റം യോഗൃനായവനേ…അനശ്വരനായ തമ്പുരാനേ”🎹 👉ജീവിക്കുന്ന ദൈവം കൂടെ വസിക്കുന്ന ശ്രേഷ്ഠ ജനതയിൽ പേരു ചേർക്കപ്പെട്ടവൻ.ഹൃദയം കൊണ്ട് ആഗ്രഹിച്ചാൽ ഹൃദയം തരുന്ന, ദൈവത്തെ ലഭിച്ചവൻ.ഹാ…എത്ര ഭാഗൃം.

ആരാധനയ്ക്ക് യോഗൃനായവൻ വിളിപ്പുറത്തുണ്ട്.ഞാന്‍ ഒന്ന് ഹൃദയം ഒരുക്കേണ്ട താമസം…എന്നിലണയാൻ അതാ അവൻ വരുന്നു. “നീ തകര്‍ന്നവനാണോ മകനേ/മകളേ??ഞാന്‍  നിൻ രക്ഷകന്‍, തകർച്ചകൾ നന്മയായി മാറ്റുന്നവൻ..”

ഈശോയെ യുവത്വത്തിലൂടെ കടന്ന് പോകുന്ന ഞങ്ങള്‍ വളരെയേറെ ടെൻഷനിലും, അസ്വസ്ഥതയിലും ആണ്..ഹൃദയം തുറന്ന് നിന്നെ ആരാധിച്ചാൽ നിന്നെ സ്തുതിച്ചാൽ പുതിയ വഴികള്‍ തുറക്കപ്പെടും. പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. 🎼അരികില്‍ വരണേ..സദയം തൊടേണേ..സുഖമായിടു എന്റെ ഉള്ളം🎼
ഈശോയെ പ്രതിസന്ധിയിൽ തളരാതെ, നിന്നെ ആരാധിക്കാൻ നിന്നെ സ്തുതിക്കാൻ എനിക്ക് കൃപ തരണമേ..🙏🏻🙏
🏻
Fsr

Rider

Day 11
“Rider”📸

എസ്.കെ പൊറ്റക്കാടിന്ടെ യാത്ര വിവരങ്ങള്‍ ആണ് എനിക്ക് ഏറെ പ്രിയം.എന്നിലെ യാത്രികന്‍ ബുള്ളറ്റ് വരാൻ കാത്തിരിക്കുകയാണ്.ദൈവം വണ്ടി തന്നാൽ  ഒരുപക്ഷേ എന്നിലെ യാത്രീകൻ പുറത്തു ചാടും.

image

ഉദ്ദേശ ലക്ഷ്യം നെറ്റിത്തടത്തിലും, എത്തിപ്പെടേണ്ട സ്ഥലത്തെപ്പറ്റി വൃക്തമായ അറിവ് മനസിലും സൂക്ഷിച്ചാണ്,യാത്രികൻ പുറപ്പെടുക.ആഹാരം , പരിമിതമായ വസ്ത്രം, പണം ഇത് മാത്രമേ  യാത്രികന് ആവശ്യം വേണ്ടൂ .

മറക്കരുത് പ്രിയ സോദരാ…നീയും ഞാനും സ്വർഗം എന്ന ലക്ഷ്യം പൂർത്തീകരിക്കേണ്ടവനാണന്ന സത്യം.യതാർത്ഥ രാജൃം സ്വപ്നംകണ്ട് ദൂരം താണ്ടേണ്ടവനാണന്ന വലിയ സത്യം.  യാത്രയ്ക്ക വേണ്ട ആഹാരംതരാൻ അപ്പമായ് കൂടെ വസിക്കുന്ന ഈശോപ്പ.
എന്റെ യാത്രയിൽ എനിക്കായി മുറിയപ്പെടുന്ന,അനശ്വരമായ സൗഭാഗ്യം തരാൻ ക്ഷണിക്കുന്ന ഈശോയെ, ഈ ആത്മീയ യാത്രയില്‍ പതറാതെ പരിഭ്രമിക്കാതെ നിന്നിലണയാൻ എന്നെ സഹായിക്കണേ..🙏🏻🙏🏻

Fsr

Savings…..!

Day 10
“Savings”📸
പത്ത് പൈസയും ,അഞ്ച് പൈസയും വല്ല കാലത്തും കിട്ടുന്ന ഇരുപത്തഞ്ചു പൈസയും കുടുക്കയിൽ സൂക്ഷിച്ചു വയ്ക്കുന്ന കാലം കടന്ന് വന്നവരാണ് നമ്മൾ.പൊട്ടിച്ച് എണ്ണി നോക്കാനുള്ള ആകാംഷ എപ്പോഴും മനസില്‍ തളം കെട്ടി നിന്നിരുന്നു.
ഇടയ്ക്കു നിറഞ്ഞോ എന്ന് നോക്കണം. .കുലുക്കി ശബ്ദം കേൾക്കണം എങ്കിലേ ഒരു ആശ്വാസം ഉണ്ടായിരുന്നുള്ളൂ.ചെറിയ ദ്വാരത്തിലൂടെ ചില്ലറ വരുവൊ എന്ന ടെസ്റ്റ് ഇടക്കിടെ ചെയ്തിരുന്നു.

image

ഈശോപ്പ ഓർമ്മപ്പെടുത്തി കടന്ന് പോയ ഒരു ബാങ്ക് അക്കൗണ്ട് ഉണ്ട് നമുക്ക്(ലൂക്ക 12:33,34).ഇടക്ക് ഒരു വിചിന്തനം ആവശ്യമാണ്. എന്റെ സത്പ്രവർത്തികൾ മിനിമം ബാലന്‍സിന് താഴെയാണോ??? അടിയില്‍ കിടക്കുന്ന ആ പഴയ ചില്ലറകള്‍ മാത്രമാണോ ഇപ്പോഴും? ??

ഈശോയെ പഴയ കുട്ടിക്കൂറ ടിന്നിലെ” എന്റെ സമ്പാദ്യം പോലെ  , ആത്മീയതയുടെ ഈ സമ്പാദ്യം കുറച്ചു കൂടി മെച്ചപ്പടുത്താൻ.കഴിയുന്ന വിധം സമ്പാദിക്കാൻ, മറ്റുള്ള വരെ ഇത് ഓർമ്മപ്പെടുത്താൻ എന്നെ സഹായിക്കണേ..🙏🏻🙏🏻

Fsr
30-4-16

Photographer

Day 9
“Photographer”

image

ഞാന്‍ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു wildlife photographer ആണ്, Mr.Dan Dinu. ഇദ്ദേഹത്തിന്ടെ ഫോട്ടോകള്‍ ജീവിക്കുന്ന ഫോട്ടോകള്‍ ആണ്.ഭയാനകം എന്ന് നമ്മള്‍ മനസില്‍ കോറിയിട്ട പല വനൃമൃഗവും വെറും വളർത്തുമൃഗം ആണോയെന്ന് സംശയിക്കത്തക്കവിധം ആശ്ചര്യം സൃഷ്ടിക്കുന്ന ഒരു ഫോട്ടോഗ്രാഫർ.

മനസില്‍ പുതുമ സൃഷ്ടിക്കത്തക്കവിധം പലവിധ കാഴ്ചകള്‍ ഒപ്പിയെടുക്കാനും, അവയുടെ ഭംഗി ആഴത്തില്‍ അറിയാനും ഇടവരുത്തുന്ന മഹാൻ. എന്നിലും നിന്നിലും ജീവനുള ഒരു പടം പിടിക്കലുകാരൻ ഉണ്ട്. മറ്റുള്ളവരെ ആഴത്തില്‍ കണ്ടെത്തി ഒപ്പിയെടുക്കാൻ നമുക്ക് കഴിയണമെങ്കിൽ കൂടുതല്‍ സ്നേഹിക്കണം മനസിലാക്കണം.

നമ്മുടെ ഹൃദയത്തിനു കുറുകെയുള്ള അഹങ്കാരത്തിന്ടെ അടപ്പ് അഴിച്ചുമാറ്റി, അവിടെ കൂടുതല്‍ ഫോക്കസ് ലഭിക്കുന്നതായ കരുണയുടേയും സഹാനുഭൂതിയുടേയും ലെൻസ് പിടിപ്പിക്കണം. ഈശോയേ എന്നിലെ ഫോട്ടോഗ്രാഫറെ തിരിച്ചറിഞ്ഞ്, മറ്റുള്ളവരുടെ ഹൃദയത്തിനു കുറുകെ ഫോട്ടോ പിടിക്കാൻ, ഒരു ഫ്ലാഷ് എങ്കിലും അടിച്ച് പ്രകാശം പകരാന്‍ എന്നെ സഹായിക്കണേ🙏🏻🙏🏻

Fsr
28-4-16

Parents

Day 8
” parents”.📷

“ഞാന്‍”എന്ന ഭാവത്തില്‍ വരുന്ന കുഞ്ഞൻ. ചങ്ക് വിരിച്ചു തലയെടുപ്പോടെ വരുന്ന കൊമ്പന്‍(അപ്പൻ), കുഞ്ഞന്റെ പുറകില്‍ വരുന്ന പിടിയാന(അമ്മ).ഹാ ഹാ സുന്ദരമായ കാഴ്ച.

നമ്മുടെ കുഞ്ഞൻ തനിയെ വരുന്ന ഫോട്ടോ എടുത്താലും , അമ്മയുടെയും അപ്പന്റെയും കൂടെ വെവ്വേറെ വരുന്നത് പകർത്തിയാലുംഈ ഫോട്ടോ📷 മനോഹരമാകില്ല.
image

കൂടുമ്പോൾ ഇമ്പമുള്ളതാണ് കുടുംബം.”അമ്മ മാത്രം നല്ല ചങ്ങാതി ആകേണ്ട ജീവിതം അല്ല എന്റേത്.അപ്പയും ഉറ്റ സുഹൃത്ത് ആകണം. ”
ഓർക്കുക പ്രിയ സോദരാ പിന്നിൽ നിന്ന് വഴി തെളിച്ച അമ്മയും, നിന്റെ കൂടെ ചങ്ക് വിരിച്ച് നടന്ന അപ്പയും ഇല്ലെങ്കിൽ മാഞ്ഞു പോകും നിൻ രൂപം വെറും ചുമർ പൊസ്റ്റ് പോൽ.

“ഈശോയെ മാതാപിതാക്കളെ ചേർത്തു നിർത്തി സ്നേഹിക്കാൻ അങ്ങ് തന്നതാണ് ഈ ജീവിതം”.ഈ വലിയ തിരിച്ചറിവോടെ ജീവിക്കാൻ , അങ്ങനെ നിന്റെ കൈ വെളളയിലെ മായാത്ത ചിത്രമാകാൻ ഞങ്ങളെ സഹായിക്കണേ🙏🏻🙏🏻

Fsr
27-4-16

Smile

Day 7
“Smile.”📷
ചിരിക്കുക, പുഞ്ചിരിക്കുക, അട്ടഹസിക്കുക ഇങ്ങനെ പലതരം സന്തോഷ (1 തെസ 5:16) പ്രകടനം നമുക്കറിയാം.നമ്മളിൽ പലരും ചിരിക്കുന്നവരാണ്.ക്യാമറ കണ്ടാല്‍ പിന്നെ പറയണ്ട. പക്ഷേ എന്റെ ചിരി ഫ്ളാഷ് കണ്ടാല്‍ നിൽക്കും.😁😁📷

image

ചിരിക്കുന്ന ഒത്തിരി ചങ്ങാതികൾ  എനിക്ക്ഉണ്ട്.ചെറുങ്ങനെ ഒരു അനുഭവം കുറിക്കാം .അതിലൊരു ചങ്ങാതിക്ക് ചിരിക്കാത്ത എന്റെ പ്രൊഫൈല്‍ പിച്ചർ കണ്ട് വഴക്കിട്ടു.നീണ്ട് പോയ ,ആ വഴക്കും പതിവ് പോലെ അവസാനിപ്പിക്കാൻ   വാട്സ് അപ്പ് സ്റ്റാറ്റസിൽ സ്മൈലി കൂടി ചേര്‍ത്ത്  ഒരു പൊടിപ്പൻ വാചകം എഴുതി.  “:mrgreen:ചിരിക്കുന്നതിനേക്കാൾ എനിക്കിഷ്ടം നിന്നെ ചിരിപ്പിക്കാനാണ് മാഷേ..😬”

ചിരിക്കുക മാത്രം ചെയ്യേണ്ടവർ അല്ല നമ്മൾ.ചിരിപ്പിക്കുകയും വേണം.അങ്ങനെ സന്തോഷം നമ്മിൽ പൂർണ്ണമാകണം.  ഈശോയെ മറ്റുള്ളവരിൽ അങ്ങയെ കണ്ട് ആനന്ദം പകരുന്നവനാകാൻ എന്നെ സഹായിക്കണമേ.🙏🏻🙏🏻

Fsr
26-4-2016

Artist

Day 6
“Artist”
ചിലതൊക്കെ ഇങ്ങനെയാണ്. വിശ്വസിക്കാൻ ഇത്തിരി സമയം എടുക്കും. ഒരു കലാകാരന്റെ സൃഷ്ടിയാണ് ഇത്📷.
Wildlife pencil artist- Richard symound. ആ പെൻസിൽ ഡ്രോയിങ്ങിന് ഇത്രയും മനോഹാരിതയെങ്കിൽ, അയാളുടെ മനസ്സിന്റെ മാധുര്യം വർണ്ണനാധിതം ആണ്.

image

image

എന്നിലും ഒരു കലാകാരന്‍ ഉണ്ട്.കലാകാരന്‍ ആയിട്ടാണ് ഞാനും ജനിച്ചത്.  ചിലപ്പോള്‍ കലയെ സ്നേഹിക്കുന്നതാകാം, മറ്റു ചിലപ്പോള്‍ കലാകാരന് പിന്തുണ നല്‍കുന്നതാകാം എന്നിലെ കലാകാരൻ. മണ്ണില്‍ നാണയത്തുട്ട് കുഴിച്ചിട്ട ഭൃതൃനാകാൻ വിളിക്കപ്പെട്ടവനല്ല ഞാന്‍. ..ഞാന്‍ കുറെ കൂടി എന്നെ മനസിലാക്ണം.

ഈശോയെ എന്നിലെ ചെറിയ താലന്തുകൾ എനിക്കറിയാം.പക്ഷേ ഞാന്‍ അത് വിനിമയം ചെയ്യാതെ എന്റെ കീശയിൽ സൂക്ഷിക്കുകയാണ്. താലന്തിനുടയവനേ…🙏🏻എന്നിലെ താലന്തുകൾ വിനിമയം ചെയ്ത് ഇരട്ടിയാക്കുവാൻ..ഇരട്ടിയായതിനെ ദൈവ മഹത്വത്തിന് ഉപയോഗിക്കുവാൻ എനിക്ക് കൃപതരണമേ..🙏🏻🙏🏻

Fsr
25-4-16

Cross

Day 5
“Cross”
🎹”ക്രൂശിൽ കണ്ടു ഞാന്‍ നിൻ സ്നേഹത്തെ..ആഴമാർന്ന നിൻ മഹാതൃഗത്തെ…”.🎹
  ഈ വരികള്‍ ഓർമ്മപ്പെടുത്തലാണ്.കുരിശിലെ ബലിയുടെ ഓർമ്മപ്പെടുത്തൽ.

image

ആ കുരിശിൻ ചുവട് നീ നൽക്കുന്ന ബലിവേദി അല്ലേ? ?? അവിടെ നിന്ന് മുഖത്ത് നോക്കിയവർ അല്ലേ പ്രകാശിതർ ആയത്..!നമ്മുടെ അമ്മയെ  കിട്ടിയതും അവിടല്ലേ..!

ആ വലിയ കുരിശിൻ ചുവട്ടിൽ ഇത്രയെങ്കിൽ…നമ്മള്‍ കണ്ട കുരിശിലെ ബലിയായവനേ നോക്ക്… മുറിവേറ്റ കരങ്ങള്‍, തുളഞ്ഞ പാദങ്ങള്‍, പിളർന്ന പാർശൃങ്ങൾ അത് നമ്മോടു പറയുന്നു.”എന്റെ ശരീരമാണ് നിന്റെ വിശപ്പകറ്റിയത്, എന്ടെ നെഞ്ച് പിളർന്നാണ് നിന്റെ ഇരുളകറ്റിയത്,എന്റെ വസ്ത്രങ്ങളാണ് നിന്റെ ശൈതൃമകറ്റിയത്.”

🎼”പകരം എന്ത് നൽകും ഞാനിനി..?ഹൃദയം പൂർണ്ണമായ് നൽകിടും നാഥന്”????🎼
ഈശോയേ ..എനിക്ക് തരാന്‍ ഉന്നും ഇല്ല. ജീവിതത്തിൽ ഞാനും നിന്നെപോലെ ബലിയേകാനും ബലിയായി മാറാനും വിളിക്കപ്പെട്ടവൻ ആണന്നുള്ള വലിയ ബോധൃം തരേണമേ..🙏🏻🙏🏻

Fsr
24-4-2016

My Taste

Day 4
“My Taste”📷

മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ് ‘ചായ’.🍵”മധുരം കൂട്ടി മീഡിയം ചായ”, അതാണ് എന്റെ ഫേവറിറ്റ്. കേരളത്തിലെ ചായയേക്കാൾ എനിക്ക് പ്രിയം തമിഴ്നാടൻ ചായയാണ്.കട്ടൻ കാപ്പി☕ ആണ് വീട്ടില്‍ എത്തിയാല്‍ ഏറെ പ്രിയം.

image

ചായ നമുക്ക് സ്വാദിഷ്ടമാകുന്നത്, നമ്മുടെ രുചിക്കും തൃപ്തിക്കും ഇണങ്ങുന്ന കണക്ക് അത് ലഭിക്കുമ്പോഴാണ്.
ചിരിച്ചു കൊണ്ട് തരുന്ന ചായക്ക് അല്പം മധുരം കുറഞ്ഞാലും കുഴപ്പമില്ല.അതിന് അതിൽ തന്നെ മധുരം ഉണ്ട്.😋

അതുപോലെ തന്നെയാണ് നാം മറ്റുള്ളവർക്ക് കൊടുക്കുന്നതും..നാം കൊടുക്കുന്നത് അവർക്ക് സ്വാധിഷ്ടമാകണം.
ചിലപ്പോൾ ഒരു പുഞ്ഞിരി നോട്ടം,സമ്മാനം, തലോടൽ എന്തുമാകാം നാം കൊടുക്കുന്നത്.അവരുടെ രുചിക്കും സ്വാധിനും അനുസരിച്ച് മധുരം കൂട്ടി കടുപ്പം കുറച്ച്, ഉസ്താദ് ഹോട്ടല്‍ ഫിലിം കണക്ക് മനസുകൂടെ നിറയ്ക്കാം.
ഈശോയെ മറ്റുള്ളവരുടെ രുചി അറിഞ്ഞ് അവരുടെ മനസ് നിറയ്ക്കാൻ സഹായിക്കണേ.🙏

Fsr
23-4-16🏻