Fellowship

Day 18
“Fellowship”🍵📸

image

ചായക്കട എന്നെ സംബന്ധിച്ച് ഒരു ഫോർമേഷൻ സെന്റര്‍ ആണ് .എന്റെ മാത്രം ആയിരുക്കില്ല ,തമിഴ് നാട്ടിലെ ഈറോഡ് പഠിക്കാന്‍ വന്ന് ജീസസ് യൂത്ത് മൂവ്മെന്റ് ഭാഗമായി തീർന്നവരുടെയെല്ലാം. കയ്യിലെ ചില്ലറ പെറുക്കി കൂട്ടി ചായ കുടിക്കുന്നതിനിടയിലും പരസ്പരം അഭിനന്ദിക്കുകയും തിരുത്തുകയും ചെയ്ത വേദി.

ഒരു ചായകുടിക്കലിനപ്പുറം പല കോളേജില്‍ നിന്ന് ഒരുമിച്ചു കൂടി സംസാരിക്കുകയും സ്നേഹം പങ്കിടുകയും ആയിരുന്നു ലക്ഷ്യം. പിരിയിമ്പോൾ, ദാഹം മാറിയതിനേക്കാൾ ഹൃദയം നിറഞ്ഞതിലുള്ള ആനന്ദംആയിരുന്നു.
അപ്പയോടൊപ്പം തട്ട് കടയില്‍  ദോശ കഴിക്കാന്‍ പോകുന്നതും എനിക്ക് ഒരു കൂട്ടായ്മ അനുഭവം ആയിരുന്നു. പല തിരുത്തലും സ്നേഹവും ആ ചൂട് കാപ്പിക്കൊപ്പം എനിക്ക് ലഭിച്ചു

ദൈവ മക്കളുടെ കൂട്ടായ്മ ഈശോയിൽ ആഴപ്പെടാൻ നമ്മെ സഹായിക്കും.പ്രതിസന്ധിയിൽ തളരാതെ നിൽക്കാൻ  സ്നേഹത്തിൽ വളരാൻ ഇതില്‍ പരം മറ്റൊരു അവസരം ജീവിതത്തിൽ ഇല്ല. എന്നും കൂടെ നിൽക്കാൻ ഒരേ പൾസ് ഉള്ള ചങ്ങാതികളും.
ഈശോയെ സാഹചര്യത്തിനു അനുസരിച്ച് വളരാന്‍,എവിടെ ആയിരുന്നാലും ദൈവമക്കളുടെ കൂട്ടായ്മ അനുഭവം സ്വന്തമാക്കാൻ. ആ കൂട്ടായ്മയിൽ ആഴപ്പെടാൻ ഇടയാക്കണമേ..🙏🏻🙏🏻

Fsr

Advertisements

Gift

Day 17
“Gift”🎁📸

സമ്മാനം ലഭിച്ചക്കുന്നതിലേറെ ആനന്ദം മറ്റോരാൾക്ക് സമ്മാനം കൊടുക്കുമ്പോഴാണ്.6 വർഷം മുന്‍പ് ഒരു വേദപാഠ ക്ലാസില്‍ കടന്ന് വന്ന് പുസ്തകത്തിനപ്പുറം തുറന്ന ജീവിതം കാണിച്ചു തന്ന ഒരു ഡീക്കന്‍. ഇന്ന് അദ്ദേഹം വൈദികനായി , തുടർ പഠനത്തിനായി റോമിലെത്തി .

image

ഏതാനും മാസങ്ങൾക്ക് മുന്‍പ് വാട്സ്അപ്പ് മെസേജ് അയച്ചു .”ഓർമ്മ ഉണ്ടോ ഈ വാച്ച്? ?”.അവസാന ദിവസം അച്ചന് ഞങ്ങള്‍ സമ്മാനിച്ച ‘ടൈറ്റാൻ’ വാച്ച്.സമ്മാനം ഹൃദയം തുറന്ന് കൊടുക്കണം. ലഭിക്കുമ്പോൾ മറ്റൊരു ഹൃദയം നിറയണം. 👉ടൈറ്റാൻ വാച്ചിനപ്പുറം ഒരു സമ്മാനം എനിക്ക് തന്നിട്ടായിരുന്നു അച്ചൻ പോയത് .”വായന📚 “എന്ന മഹത്തായ ശീലം എന്നിൽ നിക്ഷേപിച്ചിട്ട്!!!.
ഇത്രയും കാലം എന്നെ ഞാന്‍ ആകാന്‍ സഹായിച്ച സമ്മാനം📖.

പ്രിയ സുഹൃത്തേ. …നീ കൊടുത്ത സമ്മാനങ്ങൾ നിരവധി ആകാം, സ്വീകരിച്ചത് അതിലേറെയും.ഹൃദയത്തെ മധുരിപ്പിക്കാൻ അതിനു കഴിഞ്ഞോ??? അഞ്ച് അപ്പംകൊണ്ട് അയ്യായിരം പേരുടെ  ഹൃദയം നിറച്ച ഈശോയെ..ഞങ്ങളുടെ അനുദിന ജീവിതത്തിൽ ഞങ്ങള്‍ സമ്മാനിക്കുന്നത് ഒരു ചിരിയാകാം , എന്ത് തന്നെ ആയാലും ഹൃദയം നിറയും കണക്ക് മാധുരൃമുള്ളതാക്കാൻ ഞങ്ങളെ സഹായിക്കണേ..🙏🏻🙏🏻🙏🏻

Fsr

Selfi Click

Day 16
“Selfi click”📸

സെൽഫി യുഗത്തില്‍ കഴിയുന്നവരാണ് നാമൊക്കെ.ചങ്ങാതിമാർക്കൊപ്പം അതുമല്ലെങ്കിൽ കുടൂബത്തോടൊപ്പം സെൽഫി എടുക്കാത്തവരായി നമ്മളിലാരും കാണില്ല. സ്വന്തം സെൽഫി മൊബൈലില്‍ എടുക്കാന്‍ ശ്രമം നടത്തുന്നവരും വിരളമല്ല.

image

പല ആവർത്തി എടുത്ത് നോക്കി,മനസിന് തൃപ്തികരമായതേ നാം സ്വീകരിക്കൂ.മറ്റുള്ളതെല്ലാം വിരൽ തുമ്പിലെ ഡിലീറ്റ് ബട്ടണിൽ അവസാനിക്കും. പാക പിഴകകളും, ഭംഗി കുറവും ഒരു എഡിറ്റിംഗ് ബട്ടണാൽ നീക്കം ചെയ്താൽ സെൽഫി റെഡി..ഇതിനുമപ്പുറം ഒരു സുന്ദര ലേപൽ ലഭിക്കാനില്ല.

ആത്മീയ ജീവിതത്തിലുംഅടിക്കടി ഇത് പോലെ ഒരു സെൽഫി എടുക്കാന്‍ കഴിയണം. നിത്യാരാധന ചാപ്പലോ കുമ്പസാരക്കൂടോ മറ്റു ചിലപ്പോള്‍ വൃക്തിപരമായ പ്രാർത്ഥനയുടെ സമയമോ ആകാം അതിന് ഉചിതമായ സമയം.എനിക്ക് വന്ന മാറ്റമാകാം എന്റെ തെറ്റുകളോ കുറവുകളോ വീഴ്ചകളോ ആകാം ഞാന്‍ എഡിറ്റിംഗ് നടത്തേണ്ടത്.

ഈശോയെ എന്റെ ആത്മീയ ജീവിതത്തിൽ വളരാന്‍ ഈ സെൽഫി ക്ലിക്ക് ആവശ്യമാണന്ന് ഞാന്‍ അറിയുന്നു.തിരു വചനവും ജപമാലയും ആകുന്ന മെയ്ക്കപ്പ് ഇട്ട് എന്റെ സെൽഫി മോടി പിടിപ്പിക്കാൻ എന്നെ സഹായിക്കണമേ.🙏🏻🙏🏻

Fsr

Rules

Day 15
“Rules” 📸

ഇത് നമ്മ കൊച്ചി. ..! കഴിഞ്ഞ ദിവസം ഉറ്റ സുഹൃത്തിനൊപ്പം  ഫോർട്ട് കൊച്ചിക്ക് ഒരു ബോട്ട് യാത്ര 🛳നടത്തി. ബോട്ട് അപകടങ്ങള്‍ നടന്നപ്പോൾ കൊണ്ട് വന്ന നിയമങ്ങള്‍ കായലിൽ പറത്തികൊണ്ടുള്ള യാത്ര.

image

ലൈഫ് ജാക്കറ്റ് ഒരു മൂലയില്‍ കൂട്ടി ഇട്ടിരിക്കുന്ന  കാഴ്ച ഭയത്തോടോപ്പം തെല്ല് വേദനയും മനസ്സില്‍ കോറി ഇട്ടു..വിദേശിയരും അനൃ  സംസ്ഥാനക്കാരും ബോട്ടിലുണ്ട്.എവിടെ നോക്കിയാലും ലൈഫ് ജാക്കറ്റ്. പടം📸  ഞാന്‍ മൊബൈലിൽ പകർത്തുമ്പോൾ, പഴയ ആ തകര ബോട്ടിൽ ഇരുന്ന് എന്റെ ചങ്ങാതി പറഞ്ഞു. “അടുത്ത അപകടം വന്നാലെ പുതിയ ജാക്കറ്റും  നിയമ പാലനവും ഇനി നിലവില്‍ വരൂ…

നമുക്ക് അറിയാവുന്ന ഒരു സത്യം👉 “ചട്ടങ്ങളും നിയമങ്ങളും പാലിക്കാനുള്ളതാണ് .”ഹെൽമെറ്റ് വെക്കുന്നതും, പള്ളിയിൽ മൊബൈല്‍ ഉപയോഗിക്കാതെ ഇരിക്കുന്നതും,സീറ്റ് ബെൽറ്റ് ഇടുന്നതും ഒരു നിയമ പാലനമാണ്.
ഈശോയെ എല്ലാ നിയമങ്ങളും ഞങ്ങൾക്ക അറിയാം.33 വയസ് വരെ നിയമം പാലിക്കാൻ മാതൃക തന്നവനേ,ഞങ്ങളുടെ അനുദിന ജീവിതത്തിൽ നിയമങ്ങള്‍ പാലിക്കുന്നവരാകാൻൻ പഠിപ്പിക്കണമേ.ദൈവമക്കളന്നെ തിരിച്ചറിവിൽ, വിതൃസ്ഥരെന്ന ബോധൃത്തിൽ ജീവിച്ച് മാതൃക കാട്ടാൻ കൃപയേകണേ..🙏🏻🙏🏻

Fsr

Candle

Day  14
“Candle”📸🕯

പ്രകാശം പരത്തുന്ന സ്രോതസ്സിൽ ഏറെ പ്രിയം മെഴുകുതിരിയോടാണ്.
മനസിന് നിഴലുകൾ  വീഴ്ത്താതെ വെളിച്ചം വീശുന്ന തിരിക്ക് , നമ്മുടെ അനുദിന ജീവിതത്തിൽ വളരെ വലിയൊരു സ്ഥാനം ഉണ്ട്. മാതാവിന്റെ സ്വരൂപത്തിന് മുൻപിൽ ഉരുകപ്പെട്ട തിരികൾക്ക് പറയാന്‍ ഒത്തിരി വേദനകളും നന്ദിയും കാണും.

image

എന്നിലും ഒരു മെഴുകുതിരി രൂപപ്പെടണം. പ്രകാശം പരത്തുന്ന മെഴുകുതിരി. .!എന്നിൽ നല്ലൊരു തിരി ഉണ്ടങ്കിലെ എനിക്ക് കത്താനും, ഉരുകാനും , പ്രകാശം പകരാനും കഴിയൂ. ലോകത്തിന്ടെ പ്രകാശം ആയവനെ(യോഹ 8:12)അകതാരിൽ തിരിയായി ഉറപ്പിക്കാൻ,  ജീവന്റെ പ്രകാശം പകരാന്‍ വിളിക്കപ്പെട്ടവരാണ് ഞാനും നീയും. .👉

ഈശോയെ… ജീവിതത്തിൽ സ്വയം ഉരുകുന്ന മെഴുകുതിരി ആകാൻ,ഉരുകി ഉരുകി പ്രകാശമായ നിന്നെ  പകരുന്നവനാകാൻ ഞങ്ങളെ വിളിച്ചതിന് നന്ദി. ഉരുകിയ  മെഴുകായ ഞങ്ങള്‍ വീണ്ടും മറ്റൊരു മെഴുകുതിരി മാറ്റപ്പെടാൻ നീ കൃപ ചൊരിയണമേ…🙏🏻🙏🏻

Fsr