Day 24📸Lord’s supper🍪

അന്നാ പെസഹാ തിരുനാളിൽ കർത്താവരുളിയ കൽപന പോൽ തിരുനാമത്തിൽ ചേർന്നീടാം ഒരുമയോടെ ഈ ബലി അർപ്പിക്കാം.ഈ വരികൾ നമ്മുടെ കാതില്‍ മുഴങ്ങി തുടങ്ങിയിട്ട് നമ്മുടെ പ്രായം തന്നെ ആയി.
2000 വർഷം മുന്‍പ് നിന്ടെ ആവശ്യം അറിഞ്ഞു നിനക്ക് വേണ്ടി മുറിയപ്പെട്ടവൻ, അവൻ തന്നെയല്ലേ ഇന്നും ആ ബലിയില്‍ നിനക്ക് വേണ്ടി മുറിയപ്പെട്ടത്.അത്താഴത്തിന് വിളിച്ചതും അവന്‍ തന്നെ..

image

മാലാഖാമാരോടൊപ്പം ഒരു സ്വർഗീയ വിരുന്ന്. പക്ഷേ നീ അത് മനസിലാക്കുന്നുണ്ടോ??
ദിവ്യകാരുണ്യം സ്വീകരിക്കുമ്പോൾ നമുക്കൊരു നൂറു രൂപ സമ്മാനം കിട്ടുന്നെങ്കിൽ എല്ലാ ദിവസവും എത്രയോ ജനങ്ങള്‍ നമ്മുടെ ദേവാലയങ്ങളിൽ കുർബ്ബാന സ്വീകരണത്തിന് വരുമായിരുന്നു.സർവശക്തനായ യേശു നാഥന് നമ്മള്‍ നൂറ് രൂപയുടെ വില പോലും കണക്കാക്കുന്നില്ല.ഇങ്ങനെ ചിന്തിക്കുമ്പോൾ നമ്മള്‍ എത്ര ഭോഷന്മാരാണന്ന് മനസിലാകും.

image

ഇതാ ദൈവത്തിന്റ്റെ കുഞ്ഞാട്.ഇതാ ലോകത്തിന്റ്റെ പാപം നീക്കുന്നവൻ. ദിവൃ കുഞ്ഞാടിന്റ്റെ വിരുന്നിന് ക്ഷണിക്കപ്പെട്ടിരിക്കുന്നവർ ഭാഗ്യവാന്മാർ..ഈ ഒരു വലിയ ബോധ്യത്തോടെ അനുദിനം ബാലിയില്‍ പങ്കെടുക്കാൻ ശ്രമിക്കാം.ഈശോയെ വിരുന്നിന് പങ്കെടുത്ത് അങ്ങയെ സ്വീകരിക്കാൻ എനിക്ക് കൃപ തരണമേ🙏🏻
അവർണ്ണീനിയമായ ദാനത്തിന് ആങ്ങേക്ക് സ്തുതി.

Fsr

*🌟Reflection of Observer🌟*

Advertisements

Day 23 Tithe💰

ജീവിക്കുവാൻ എല്ലാ സാഹചര്യവുംതന്ന ദൈവത്തിനു നന്ദി പറഞ്ഞു പ്രാർത്ഥിക്കാം.അനേകം മക്കള്‍ ഒത്തിരി കഷ്ടപ്പെടുന്നു. ഒരു നേരെത്ത ആഹാരത്തിന് കഷ്ടപ്പെടുന്നവരേയും,സമൂഹത്തിൽ ഈ അധ്യയന വര്‍ഷവും ബുക്കും പുസ്തകവും മേടിക്കാൻ കാശില്ലാതെ കഷ്ടപ്പെടുന്ന മക്കളേയും കണ്ണ് തുറന്നു കാണണം, പ്രാർത്ഥിക്കണം, സഹായിക്കണം.

image

ലൂക്ക സുവിശേഷകൻ കാണിച്ചു തന്ന ദശാംശം രണ്ട് ചെമ്പ് തുട്ട് അയിരുന്നു(ലൂക്ക 21).  വിയർപ്പിന്റ്റെ ഉപ്പ് രസംവും  ദുർഗന്ധവും സമം ചേർത്ത ആ കാണിക്ക ദൈവ സന്നിധി പ്രീതി നേടി. ദാരിദ്ര്യ രേഖക്ക്  താഴെ പേര് ചേർക്കപ്പെട്ട സ്ത്രീ നീതിയുടെ പുസ്തകത്തിലെ ആളായി പേരു ചേർക്കപ്പെട്ടു. തൊഴിലാകാം കൃഷിയാകാം നമ്മുടെ വരുമാന മാര്‍ഗം. മറ്റൊരു പക്ഷേ നാം ഒരു വിദ്യാർത്ഥിയാകാം.എന്തിരുന്നാലും സമയത്തിന്റ്റെയും സാലറിയുടേയും ദശാംശം കൊടുക്കാൻ കടപ്പെട്ടവരാണ് നാം.

                   ദൈവം തന്നതല്ലാതൊന്നും ഇന്ന് ഇല്ല ഈ ജീവിതത്തിൽ.  ജീവിതം മുഴുവന്‍ ദശാംശം കൊടുക്കാൻ കടപ്പെട്ടതാണ്.മൊബൈലില്‍ ചിലവഴീക്കുന്ന സമയത്തീന്റ്റെ നേർ പകുതി മതിയാകും ഒരു ദിവസത്തെ സമയത്തിന്റ്റെ ദശാംശം ദൈവത്തിന് കൊടുക്കാൻ. നമ്മുടെ അലസത ഒരു ഒരുപക്ഷേ അതിന്  ഒരു തടസമാകാം. സ്നാപക യോഹന്നാന്‍ പറയും കണക്ക് നേർ പകുതി കൊടുക്കണം. രണ്ട് ഉള്ളവര്‍ ഒന്ന് ഇല്ലാത്തവനെ മറക്കാൻ  പാടില്ല. പക്ഷെ ഇല്ലാത്തവനിൽ നിന്ന് ചെമ്പ് നാണയം മതി.അത് കൊടുക്കാൻ മനസ്സ് വേണം.

image

ഈശോയെ ദൈവമക്കളായ ഞങ്ങള്‍ ദശാംശം കൊടുക്കുന്നവരാകുവാനും,ഇത് അറിയാത്തവരെ പറഞ്ഞു മനസിലാക്കി കൊടുക്കാനുമുള്ള കൃപ തരണമേ🙏🏻

Fsr

🌟Reflection of observer🌟

Day 22- Blind Men Prayer

Day 22 📸
Blind Men Prayer😑🙏🏻

“കണ്ണാണ് ശരീരത്തിന്റ്റെ വിളക്ക്. കണ്ണ് കുറ്റമറ്റതെങ്കിൽ ശരീരം മുഴുവന്‍ പ്രകാശിക്കും”.(മത്താ 6:22)അങ്ങനെയെങ്കിൽ കൃഷ്ണ മണി മനസിന്റ്റെ സേവ് ബട്ടണും. കാഴ്ച ഹൃദയത്തിന്റ്റെ സ്റ്റോറേജ് ആണ്.അന്ധത ഹൃദയത്തിന്റ്റെ ശൂനൃതയാണ്.

image

ശൂന്യമായി കിടക്കേണ്ട ഇടം ആവരുത്   ഹൃദയം.കുറച്ച് കൂടെ ആഴത്തില്‍ ചിന്തിച്ചാൽ അയാള്‍ ഇരിക്കേണ്ട ഇടം. ശരീരം ദൈവത്തിന്റ്റെ ആലയം. ഹൃദയം അയാള്‍ ഇരിക്കേണ്ട സക്രാരിയാണ്. ആരാണ് അയാള്‍? ? അന്ധത മാറ്റിയ ഡോക്ടര്‍. മത്തായി സുവിശേഷകൻ അ തരിപ്പിക്കും കണക്ക് നീട്ടി നില വിളിച്ചാൽ , വിളി കേട്ട് അവിടെ നിക്കുന്നവൻ [മത്താ 20:29-34].

നീ അന്ധനാണോ? നിനക്കും ഹൃദയത്തിൽ ശൂന്യതയാണോ?? *വിളിച്ചാൽ  നിന്ന് കാരൃം തിരക്കും, ഉള്ളലിയും, സ്പർശിക്കും, കാഴ്ച തരും, സക്രാരിയിൽ വാസമാക്കും.*  ജീവിതത്തിന്റ്റെ എല്ലാവിധ ശൂനൃതയിലും, തകർച്ചയിലും, വേദനയിലും വിളിക്കാം അവനെ.കേൾവിക്കാർ തടയും പരിഹസിക്കും നിശബ്ദനാക്കും.പതറാതെ അവരെ ശ്രദ്ധിക്കാതെ നമുക്ക് വിളിക്കാം 🙏🏻

ഈശോയെ എന്റെ അന്ധത(ആവശ്യം പറഞ്ഞ്..) മാറ്റണമേ എന്ന് ആഗ്രഹിച്ചു പ്രാർത്ഥിക്കാം.🙏🏻 “കർത്താവേ ദാവീദിന്റ്റെ പുത്ര, ഞങ്ങളിൽ കനിയണമേ/ Lord have mercy on us, Son of David.”(Blind Men Prayer)*🙏🏻

image

Fsr
22/6/16

*🌟Reflection Of  Observer🌟*

Day 21

മരണം✝🏴📸

മങ്ങിയൊരന്തി വെളിച്ചത്തില്‍ ചെന്തീ പോലൊരു മാലാഖ വിണ്ണില്‍ നിന്നെന്‍ മരണത്തിന്‍ സന്ദേശവുമായി വന്നരികിൽ.
കേൾവിക്ക് ഇമ്പമുള്ള  വാക്കായിട്ടല്ല മരണത്തെ നാം വിശേഷിപ്പിക്കുന്നത്.എന്നാല്‍ മരണം ഒരു യാതാർത്ഥൃമാണ്.ജനിച്ചാൽ മരിക്കും. പിന്നെ എന്ത് കൊണ്ട് മരണത്തെ നാം  ഭയത്തോടെ വീക്ഷിക്കുന്നൂ..??

image

സുന്ദരമായ രാജൃത്തിൽ വാഴുവാനായ് യാത്ര ആകുന്ന ദിനം. യാത്ര തുടങ്ങുക സന്തോഷത്തോടെ ആകണം. പോകുന്നെ ഞാനും എന്റെ ഗൃഹം തേടി ദൈവത്തോട് ഒത്തു ഉറങ്ങിടാൻ എത്തുന്നെ ഞാനും എന്റെ നാഥന്റെ ചാരെ പിറ്റേന്ന് ഒപ്പം ഉണർന്നിടാൻ*. ആന്തരിക തലത്തിലെ ഭയം മാറണം.അതിന് നമുക്ക് കണ്ണ് തുറന്നു മരണത്തെ കാണാം. കടന്ന് പോകുന്നവർ നാം നന്നാകാൻ ഓരോ ഗാനങ്ങളിലും ആവശ്യപ്പെടുന്നത് മനസിലാക്കാം. പാപം ചെയ്യുന്നതിനേക്കാൾ മരിക്കാന്‍ സന്നദ്ധത അറിയിച്ചു പ്രാർത്ഥിക്കുമ്പോൾ നാം മരണത്തിന്  YES പറയുന്നു.

image

രാവിലെ എണീറ്റു പ്രാർത്ഥിക്കുമ്പോൾ മനസില്‍ പറയാം ഈശോപ്പ എനിക്ക് മരിക്കുവാനുള്ള ദിവസം കുറച്ചു കൂടി അടുത്തു.ഞാൻ ഇന്ന് മരിച്ചാൽ സ്വർഗത്തിൽ പോകുമോ?പോകാന്‍ ഒരുങ്ങി ആരംഭിക്കാം.കടമകൾ നിർവ്വഹിക്കാം.വിശുദ്ധിയോടെ ജീവിക്കാം.

മരണത്തെ സ്നേഹിച്ച, ജനനത്തേക്കാൾ പ്രധാന്യം കൊടുത്ത് കടന്ന് പോയ വിശുദ്ധരെ ഒന്ന് ധ്യാനിക്കാം. ഹൃദയത്തിൽ കൈവച്ചു പറയാം YES.ഓട്ടം ഓടി പൂർത്തിയാക്കിയെന്ന് പൗലോസ് ശ്ലീഹായെ പോലെ പറയാന്‍, ഈശോയെ ഓരോ ദിവസവുംഅങ്ങയുടെ രാജൃത്തിനായി ഒരുങ്ങാന്‍ ഒരുങ്ങിയവരെ യാത്രയാക്കാൻ എന്നെ സഹായിക്കണമേ🙏🏻🙏🏻

🌟 *Reflection  of observer*🌟

Fsr

Day 20

Colour pencil📸✏

ജീവിതംകളർഫുൾ ആണെന്ന് പറഞ്ഞാല്‍ അത് ഒരു പോസിറ്റീവ് സെൻസിൽ എടുക്കുന്നവരാണ് നമ്മള്‍.എന്റെ ജീവിതം കളർ ഫുള്‍ ആണോ? ?? അല്ലെങ്കിൽ ആക്കാന്‍ ബാധ്യസ്ഥരല്ലേ നമ്മള്‍?
അടുത്തിടെ ഇറങ്ങിയ ചാർലി സിനിമയിലെ ദുൽക്കർ സൽമാൻ   ജീവിതം കളറാക്കാൻ ശ്രമിക്കുന്നത് നാം കണ്ടു. ചുമ്മാ കളറാക്കാൻ എന്ന ഡയലോഗ് ഒത്തിരി ചിന്തകള്‍ വിതറി ഇട്ടു.

image

ഏഴ് വർണ്ണങ്ങൾക്ക് അപ്പുറം, ജീവിതത്തിന് കളർ ഉണ്ടന്ന് കാണിച്ചു തന്ന തച്ചന്ടെ മകന്റെ മുഖം മറക്കരുത്.പുൽക്കൂട്ടിൽ പിറന്ന് പച്ചയായ ജീവിതത്തെ നേരിടാന്‍ പഠിപ്പിച്ചു. മറ്റുളളവരുടെ ജീവിതത്തിന് കളറേകി ഗലീലി,ജറുസലേം, ബഥാനിയ, ജറുസലേം, സമരിയ തുടങ്ങി ചുറ്റും കറങ്ങി നടന്നു. നമുക്കായി കുരിശില്‍ അയാള്‍ ഒരു ക്ഷമയുടെ, സ്നേഹത്തിന്ടെ കളർ തൂകി ദൈവത്തിന്ടെ വലുത്തു ഭാഗത്തേക്ക് പോയി.

നാടിന്റെ കാലാവസ്ഥയ്ക്കും സംസ്‌കാരത്തിനും അനുസരിച്ചുള്ള വേഷം. അന്യരെ വേദനിപ്പിക്കാത്ത ഭാഷ. അറിയാത്തത് അറിയില്ല എന്ന് തുറന്നുപറയാനുള്ള വിവേകം. 
പ്രതികൂല സാഹചര്യങ്ങൾ പോലും അനുകൂലമാക്കിയെടുക്കാനുള്ള മിടുക്ക്. തോന്നേണ്ടത് തോന്നേണ്ട സമയത്ത് തോന്നുവാനുള്ള മനസ് .ഞാനും നീയും ഇങ്ങനെ ഒക്കെ ജീവിക്കാൻ ശ്രമിച്ചാൽ നമ്മള്‍ ആയിരിക്കുന്ന ജോലി സ്ഥലത്ത്, മൂവ്മെന്റ്, കോളേജ് എല്ലായിടത്തും കളർ ഏകാൻ കഴിയും. മനസ്സ് എപ്പോഴും ഉണർന്നിരിക്കണം,സാഹചര്യത്തിന് അനുസരിച്ച് ജീവിക്കാൻ ശീലിക്കണം.

എന്നെ കളറേകാൻ വിളിച്ചവനെ, കടന്ന് പോകുന്നതിന് മുമ്പ് എന്നിലെ ഞാന്‍ എന്ന പെൻസിലാൽ ചെറു വരകള്‍ വരച്ച്കടന്ന് പോകാന്‍ കൃപ തരണേ..🙏🏻🙏🏻

fsr

🌟 *Reflection of observer*🌟

വായന📚 day 19

19/6/2016

കുഞ്ഞുണ്ണി മാഷ് പറഞ്ഞു വെച്ചു “വായിച്ചാൽ വളരും വായിച്ചില്ലങ്കിൽ വളയും.”വായനശാലയിൽ പോയി പുസ്തകം എടുക്കുക എന്നൊക്കെ പറഞ്ഞാൽ മനസിലാക്കാൻ പറ്റാത്ത അത്ര “വായന”ശിഥിലം ആയിരിക്കുന്നു. വിരൽ തുമ്പിലെ ടച്ചിൽ ഒതുക്കപ്പെട്ട വായനക്ക് മാറ്റം അനിവാര്യം തന്നെ.

വീട്ടില്‍ ഒരു ചെറിയ ഗ്രന്ഥശാല ഉണ്ടെങ്കിൽ അതിന് ഒരു ആത്മാവും ഉണ്ട്. എന്നെ ഞാന്‍ ആക്കിയതിൽ ഒരു ഭാഗം വായനയാണ്. *പൗലൊ കൊയ് ലോയുടെ ആൽക്കെമിസ്റ്റിൽ* നിന്ന് 7 വര്‍ഷം മുന്‍പ് തുടങ്ങിയ യാത്ര ഇന്ന് വായനയുടെ ആഴത്തിലേക്ക്  ഇറങ്ങി ചെല്ലാൻ പ്രചോദനം തരുന്നു.

image

മനസിൽ ചിന്തകള്‍ കോറി ഇടാനും, ഹൃദയത്തിന്ടെ അടിത്തട്ടിൽ ആഴ്ന്നിറങ്ങി മാനസാന്തരവും ആത്മീയ ഉണർവ്വിനുള്ള  വെളിച്ചവും തരാന്‍ തക്ക മാറ്റൊരു ലേപനം ഇന്നിനില്ല. “ദൈവ വചനമാകുന്ന ഔഷധം, പാദങ്ങള്‍ക്ക് പ്രകാശവും, ആത്മീയ  ഗ്രന്ഥങ്ങൾ ജീവിതത്തിന് കുളിർമയും പകരപ്പെടാൻ  വായനയെ നമുക്ക് പരിപോഷിപ്പിക്കാം.”ഈശോയെ വായനയുടെ ലോകത്തെ കീഴടക്കുന്ന താളുകളായി ഞങ്ങളെയും രൂപാന്തരപ്പെടുത്തണമേ🙏🏻🙏🏻

Fsr