Part 26 തീപ്പന്തം🔥

ചിരട്ടക്കിടയിൽ ഇരുന്നു പ്രകാശം പരത്തണ തിരിയും🕯, ചൂട്ട് കെട്ട് ഊതി കത്തിച്ച് വഴി കാട്ടണ കാലവും കടന്ന് പോയി. എന്തിരുന്നാലും മെഴുകുതിരി കത്തണ ചന്തം അത് ബൾബിനു:idea: ലഭിക്കൂല്ല.

പറയുടെ കീഴെ ഇരിക്കുന്ന വിളക്ക് കണക്ക്, ദൈവം തന്ന കഴിവിനെ മൂടിക്കളഞ്ഞാൽ എങ്ങനെ ഒരു ദൈവ പൈതൽ ആകാൻ  എനിക്കും നിങ്ങൾക്കും കഴിയും?കഴിവിനെ ഇത്തിരി പോണ കുഞ്ഞൻ മെഴുകു തിരിക്കു ഉപമിക്കാം.ഇത്തിരി പ്രകാശം🔦 അത് തരുക തന്നെ ചെയ്യും.എങ്കിൽ നീ ഒരു തീപ്പന്തം അല്ലേ?

നമ്മിലെ പലതരം തിരിയെ തിരഞ്ഞു കണ്ടെത്താം. ചിലതു ചീറ്റുന്നതും പൊട്ടുന്നതുമാകാം.എന്തിരുന്നാലും അവ ഒന്ന് കൂട്ടി പിടിച്ചാൽ അത് ഒരു തീപ്പന്തം ആയി.പിന്നെ അതിനു ഒരേ അവസ്ഥ കൈവരും. ഞാനും നീയും ഒരു തീ പന്തം  ആകാൻ അല്ലേ വിളിക്കപ്പെട്ടത്?പല പല ചെറുതാൽ വലുതായ ഞാന്‍. മറ്റൊരുവന് ഇത്തിരി പ്രകാശം പകരാന്‍, ഇത്തരി ചൂട് കൊടുക്കാൻ നിനക്കും കഴിയും.നിന്നിലെ ചെറുതിനെ ഒന്ന് പെറുക്കി കൂട്ടണം എന്ന് സാരം.

ഈശോയെ ഏറ്റം മനോഹരമായ  തീ പന്തം ഞങ്ങള്‍ നിന്നിലാ കണ്ടിട്ടുള്ളത്.പ്രകാശവും ചൂടും കൊടുക്കത്തക്ക വിധം തീപന്തം ആകാൻ ഒരുക്കണേ. ഒളിമ്പിക്സ് ദീപശിഖ പോലെ പ്രയാണം  നടത്തി നിന്നിൽ അണയാൻ കൃപ തരണേ🙏🏻🙏🏻

Reflection of observer

Advertisements

Day 25📸 കരുണയുടെ വാതില്‍

താങ്ങാന്‍ കഴിയാത്ത അത്ര ഭാരം മുതുകിൽ..ഇടയ്ക്ക് ചുമക്കാൻ കഴിയാത്തതിനാൽ വീണു പോകുന്നു..! ഞാന്‍ കണ്ട ആദ്യ സ്കിട്ടിന്റ്റെ ദൃശ്യവത്ക്കരണം ഇത്തരത്തിൽ ആയിരുന്നു.അനുതാപ ശുശ്രൂഷ കഴിഞ്ഞു പോയ ആ വ്യക്തി സന്തോഷവാനായി ഒരു സ്വതന്ത്രം അനുഭവിക്കുന്നത് കാണാന്‍ ഇടയായി.

image

കുമ്പസാരക്കൂടുവരെ അവൻ ചുമന്ന ഭാരം എവിടെ? ???കുഞ്ഞു മനസ് കുറേ ചിന്തിച്ചു. ഈശോ എടുത്തന്ന് മാത്രം മനസ്സിലായി.അവനിൽ കൂടുതല്‍ വളർന്നപ്പോൾ അവന്‍ തന്നെ പറഞ്ഞു തന്നൂ.. കുരിശിന്റെ വഴി നോക്കടാ…നീ ആ കവാടം വരെയല്ലേ വന്നുള്ളൂ.അവിടുന്ന് ഗാഗുൽത്താ വരെ ഞാന്‍ ചുമന്നൂ..!നമുക്ക്‌ ഒന്ന് തിരിഞ്ഞു നോക്കാം ആ കവാടത്തിലേക്ക്, അതല്ലേ കരുണയുടെ ആദ്യത്തെ എന്റെ കവാടം. അവിടല്ലേ നീയും ഞാനും  അവനെ കണ്ടത്.ആ താടിക്കാരൻ പാതിരിയിൽ നീ കണ്ടിരുന്നുവോ എന്നെ? വിശ്വാസത്തിന്റ്റെ ആത്മീയ കണ്ണട വെച്ച് ഒന്ന് സൂക്ഷിച്ചു നോക്കൂ. …കാണാംഅവനെ കരുണയുടെ കരം നീട്ടി നിൽക്കുന്നത്.

മാനസിക രോഗികളുടെ കണക്ക് കത്തോലിക്കരിൽ കുറവെന്ന് മനശാസ്ത്രം ആവർത്തിക്കുമ്പോൾ മനസിലാക്കൂ നീ…നിനക്ക് നീറാൻ ഹൃദയത്തിൽ ഉന്നും ബാക്കി വെക്കാതെ അവനെടുത്തു.
അവന്‍ നീറുന്നു ആ മരത്തടിയിൽ അടി മുതല്‍ മുടി വരെ. ഈശോയെ അനുതപിച്ച് ഒരുങ്ങി കുമ്പസാരിക്കാൻ, ദൈവ മകനായി നിന്നില്‍ അലിയാൻ എന്നെ അനുദിനം ഒരുക്കണേ🙏🏻🙏🏻
Fsr
Reflection of observer