Part 27 Charger🔌

അഞ്ച് വർഷമായി ഉപയോഗിക്കുന്ന ഒരു ലാപ്ടോപ്പ് ഉണ്ട് എനിക്ക്.മൂന്ന് മണിക്കൂർ ചാർജ് നിൽക്കും.ഞാൻ അതിനെ നന്നായി ഉപയോഗിക്കുന്നുണ്ട്.എന്തിരുന്നാലും അതിന് ഇപ്പോഴും ആ പഴയ കപ്പാസിറ്റി ഉണ്ട്.കാരണം ഞാന്‍ അതിനെ വേണ്ട രീതിയില്‍ ഉപയോഗിക്കുന്നു.ചാർജ് ചെയ്യാന്‍ വാണിങ്ങ് തരുമ്പോൾ ചാർജ് ചെയ്യുയുന്നതിനോടൊപ്പം,100% ആയാല്‍ ചാർജർ ഓഫ് ചെയ്യുന്നു.
നമ്മുടെ അനുദിന ജീവിതത്തിൽ ഈ ഒരു ചാർജിങ്ങ് ആവശ്യം അല്ലേ…🔋? *തിരു വചന വായനയും , കൂദാശ സ്വീകരണവും അനുദിന ധ്യാനവും , കുടുംബ പ്രാർത്ഥനയും നമ്മെ കൃപയിൽ കൂടുതല്‍ വളരാന്‍ ഇടവരുത്തുന്നില്ലേ..!*ശരിയായ വിവേകത്തോടെ വേണ്ടതിനെ സ്വീകരിക്കുവാനും തിരുത്തേണ്ടതിനെ തിരുത്താനും കളയേണ്ട തിനെ ദൂരെ എറിയാനും ശ്രമിക്കാം.👍🏻
ആത്മാവിൽ നിറയപ്പെട്ട് ജീവിക്കാൻ..ചാർജ് ആയതിൽ അഹങ്കരിക്കാതെ ദൈവ കൃപയാൽ ആണന്ന് മനസിലാക്കി എളിമയോടെ ജീവിക്കാൻ തുടക്കം കുറിക്കാം.ഈശോയെ നിന്റെ സ്നേഹത്താൽ ഞങ്ങളെ നിറയ്ക്കണേ..🙏🏻ആത്മാവിനാൽ ശക്തിപ്പെടുത്തണേ..🙏🏻വചനത്താൽ തിരുത്തണമേ 🙏🏻കൂദാശയാൽ വിശുദ്ധീകരിക്കണേ🙏🏻
*🔋Reflection of observer🔋*

Advertisements