Day 29  റേഡിയോ

ഒരു ശ്രവണ മാധ്യമം ആണ് റേഡിയോ. കുട്ടിക്കാലം മുതൽക്കേ റേഡിയോ ജീവിതത്തോട് അല്പം ചങ്ങാത്തം കാട്ടിയിരുന്നു.ഇടയിലെപ്പോഴോ ആ ചങ്ങാത്തം മുറിയപ്പെട്ടു.പിന്നീട് വീണ്ടും ആ സൗഹൃദം വീണ്ടെടുക്കുന്നത് 2016 ആരംഭത്തിലായിരുന്നു.
കമ്പ്യൂട്ടർ,മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍ കടന്നു വന്നപ്പോൾ റേഡിയോ പിന്നോക്കം വലിഞ്ഞു. പിന്നോക്കം വലിഞ്ഞു എന്നല്ല, നമ്മള്‍ മാറ്റി നിര്‍ത്തി. പഴമയുടെ ചില മനുഷ്യര്‍ക്ക് ഈ ശ്രവണ മാധ്യമം അവരുടെ ഉറ്റ ചങ്ങായിയാണ്.ക്രിക്കറ്റ് കളിയുടെ വിവരണം സ്ഥിരമായി കേൾക്കുന്ന ഓമനക്കുട്ടൻ ചേട്ടനും, റേഡിയോയിൽ അലിഞ്ഞ് ചേരുന്ന എന്റെ ചങ്ങാതിയുടെ അപ്പൻ സിറിയക് ചേട്ടനുംവീണ്ടും എന്നെ റേഡിയോ ജകേൾവിക്കാരനാക്കാൻ പ്രചോദനം ആയിട്ടുണ്ട്.
റേഡിയോയുടെ ധർമ്മവും നമ്മുടെ ആത്മീയ ജീവിതവും തമ്മില്‍ ഒരു ബന്ധമുണ്ട്. റേഡിയോ പരിപാടി ശരിയായി കിട്ടണമെങ്കിൽ frequency കൃത്യമായി സെറ്റ് ചെയ്യണം.എവിടെ ആണങ്കിലും ആ കൃത്യത ശരിയായാൽ എല്ലാവർക്കും പരിപാടി കേൾക്കാം. frequency യും Range കിട്ടുന്ന സ്ഥലവും ആണ് ഇതിനു പ്രധാനം.


ആത്മാവിന്ടെ സ്വരം തിരിച്ചറിയാൻ നമുക്ക കഴിയുന്നുണ്ടോ? ദൈവത്തിടെ ഇടപെടലും എന്നോടുള്ള സംസാരവും ഞാന്‍ അനുഭവിക്കുന്നുണ്ടോ?? എവിടെയെല്ലാം എന്നെ ക്രമീകരിക്കണം എന്ന് പരിശോദിക്കാം. പുതു വർഷം frequency സെറ്റ് ചെയ്ത് കൃത്യത കൈവരിക്കാൻ ശ്രമിക്കാം. എന്നിൽ ഇനിയും എവിടെയൊക്കെയോ ദൈവ സ്നേഹത്തിന്ടെ പൂർണ്ണത കൈവരിക്കാൻ ഉണ്ട്. ആ സൗഖൃം ലഭിച്ചാൽ ഞാനും മറ്റൊരു റേഡിയോ ആകും.ദൈവ സ്വരം പകർന്ന് കൊടുക്കുന്ന ദൈവാത്മാവിന്ടെ ഉപകരണം. എന്റെ ഇന്ദ്രീയങ്ങളെ റേഡിയോ ആന്റിന പോലെ സ്വർഗമാകുന്ന റേഡിയോ നിലയത്തിക്ക് തിരിക്കാം🙏🏼ആ വലിയ സ്നേഹ ഉറവിടത്തെ ആസ്വദിക്കാം പകർന്ന് കൊടുക്കാം