മരുഭൂമി

കണ്ണിന് കൗതുകം ഈ മായാ കാഴ്ചകള്‍ കാതിന് സുഖകരം ഈ സ്നേഹ വാക്കുകള്‍ശോഭയേറും കൂറ്റന്‍ കെട്ടിടം, അതിനടിയിൽ കണ്ടിടും ആരാധനാലയം 
എങ്ങും കെട്ടിടം അതിനിടയിൽ വണ്ടികള്‍

കാണാ മറയെത്തും പൊടിക്കാറ്റ് വീശിടുന്നു,
തണുപ്പ് അതി കഠിനം, ചൂടോ അസഹനീയം.

കേട്ടിടുന്നു ബാങ്ക് വിളി, അതിനിടയിൽ കേൾക്കുന്നു വണ്ടി തൻ വീൽ പെരുമാറ്റം. 

സുഖം എന്ന് തോണ്ടുന്നു നീ നിൻ സെൽ ഫോണില്‍. അറിയിക്കുന്നില്ല അനുഭവം അത് ഏതെന്ന് വരികിലും.

കൈ കൂപ്പിടുന്ന് ഈശ്വരാ നിൻ മുന്നില്‍. തമ്പുരാനേ ഇത് നിൻ കരുണ, ദയാ കടാക്ഷം. 

വേദനയില്ല ദുഃഖം ഇല്ല എൻ കുടുംബം അത് ഹൃദയത്തിൽ ഇരിക്കയിൽ.കേൾക്കുന്ന സലാമിന് മറുപടി കൊടുക്കിലും ഞാന്‍ അറിയുന്നു എൻ ദേശം ഇതല്ല, ഇത് എന്നുടെ പരദേശം.

വന്നിടും ഞാന്‍ തിരികെ, അത് എന്നെന്നു അറിയികയിൽ കാത്തിരിപ്പ് തുടങ്ങിടും.

എണ്ണുന്നു പ്രവാസി തൻ ദിനങ്ങള്‍ ദിന രാത്രങ്ങൾ പിറന്ന മണ്ണിനെ കാൽ കൊണ്ട് ചുംബിക്കാൻ.

മരുഭൂമി ആണിവിടം, അത് കണ്ണിനു കൗതുകം. ..
എന്നുടെ ഹൃദയം അത് അറിയില്ല തീണ്ടില്ല. പ്രവാസി എങ്കിലും എന്നുള്ളം എന്നും പച്ചപ്പിനാൽ മുഖരിതം.

fsr

Advertisements

ഞാനും ഇനി  ഒരു  പ്രവാസി

പ്രവാസിയാകാൻ വിളിക്കപ്പെട്ടവനാണ് ഞാന്‍. വിസ സ്റ്റാമ്പിങ്ങ് കഴിഞ്ഞ് ടിക്കറ്റ് എടുത്ത് നിൽക്കുമ്പോൾ മനസില്‍ വരുന്ന വികാരങ്ങൾക്ക് ഒരു കണക്കില്ല.ഒരുക്കങ്ങൾ പൂർത്തിയാക്കുന്നതിനിടയിൽ നാടും മണ്ണും വിട്ട് പോകുന്നതിന്ടെ സങ്കടവും മനസില്‍ ഉണ്ടാകും. ​ഈ തിരക്കിനിടയിൽ എഴുതാനിരിക്കുക കഷ്ടപ്പാട് തന്നെയാണ്.എന്നാല്‍ അതിനെ ചെറുത്ത് തോൽപ്പിക്കാൻ തീരുമാനിച്ചു.

എന്റെ വീട്ടിലെ ലൈബ്രറി അത് ഞാന്‍ തീർച്ചയായും മിസ് ചെയ്യും.അതിലുപരി ബുക്ക് അടിച്ചു മാറ്റാൻ വരുന്ന കൂട്ടുകാരേയും കസിന്‍സിനേയും ഞാന്‍ ഭയപ്പെടുന്നൂ..​​​എന്റെ ബൈക്ക്…!!! കോട്ടയം ജില്ലയില്‍ നീ എന്നെ വഹിച്ചത് ഇരുപതിനായിരം കിലോ മീറ്ററിൽ അതികം ആണ്.പ്രിയ സോദരാ ഞാന്‍ നിന്നെ വിട്ടകലാൻ നേരമായി.

എന്റെ തോഷുമോൻ (Toshiba -Laptop).ഇത്തവണ നിന്നെ കൊണ്ടു പോകുന്നില്ല.ഇനിയുള്ള വരവിനാകട്ടെ നിന്റെ വിദേശയാത്ര. ഇനിയും എത്രയോ എത്രയോ ചങ്ങാതിമാർ ഈ വീട്ടിലുണ്ട്.ഈ വീട്…അതി കഠിനമായ ചൂടുകാലത്തും ഫാനും എയര്‍ കണ്ടീഷണര്‍ ഇല്ലാതെ കുളിർമ നൽകി എന്നെ പരിപാലിച്ച ഭവനമേ നിനക്കും വന്ദനം.എന്ടെ ചായിപ്പിലെ മുറിയും ആ പഴയ 50 വർഷക്കാരി കട്ടിലേ ഞാന്‍ നിന്നെ പിരിയാൻ ഇതാ സമയം ആയി.

ആരെയും പിരിയുന്നില്ല….ഞാന്‍ തിരികെ വരും നിങ്ങള്‍ ഇല്ലാതെ എനിക്കെന്ത് ജീവിതം.???
അപ്പയുടെ കൂടെ തട്ടുകടയിൽ പോയി ദോശ കഴിക്കുന്ന സുഖം, സന്തോഷം അത് മറ്റ് എവിടെ കിട്ടും? ???അത് ഇവിടെ മാത്രം ഷാജി ചേട്ടന്റെ തട്ടുകടയിൽ മാത്രം. അപ്പയുടെ കൂടെ കഴിക്കുന്ന സന്തോഷം വേറെ ആരുടെ കൂടയും കിട്ടില്ല.ഒരിക്കലും കിട്ടില്ല.ഈ പ്രായത്തിൽ ഒരു ചങ്ങാതിയെ പോലെ കൂടെ ഉണ്ടായിരുന്ന അപ്പാ…..♥♥♥
മമ്മി ഇനി മുതല്‍ ഞാന്‍ അലാറം വെക്കേണ്ടി വരും.ആരുണ്ട് എന്നെ വിളിച്ചു എണീപ്പിക്കാൻ??എന്നെ വഴക്ക് പറയാന്‍? ?? ചുക്ക് ചാപ്പി ഇട്ടു തരാന്‍? ?? രുചികരമായ ഭക്ഷണം കഴിക്കാന്‍ ഞാന്‍ എവിടെയാണ് പോകുക?? കുടുംബ പ്രാർത്ഥന കഴിഞ്ഞ് ഞാന്‍ ഇനി ആർക്ക് ചുംബനം കൊടുക്കും.???
പ്രിയ സഹോദരി ഇനി ഞാന്‍ ആരെ പേടിപ്പിക്കും??ആരെ വഴക്ക് പറയും? ? ആരുടെ കൂടെ ഞായറാഴ്ച ദേവാലയത്തിൽ പോകും.??

എല്ലാം ഓർമ്മകൾ ആകാന്‍ പോകുന്നൂ…♥♥♥മരിക്കാത്ത ഓർമ്മകൾ..ചേട്ടന്‍മാർ ചേച്ചിമാർ…..♥അനിയൻസ് അനിയത്തീസ്♥
ചങ്ക് Broozz…♥ കുര്യന്‍.. ജിനൂ…ക്രിസിൻ..ഫവാസ് …ഷിജാബ്..ജസ്റ്റിൻ broo..മെബിൻ..
പ്രവാസി..!!!!

.കേട്ടും കണ്ടും അറിഞ്ഞത് അനുഭവം ആകാൻ പോകുന്നൂ..

“ഏത് ദൂസര സങ്കൽപ്പത്തിൽ വളർന്നാലും

ഏത് യന്ത്രവൽകൃത ലോകത്തിൽ പുലർന്നാലും

മനസിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും

മണവും മമതയും ഇത്തിരി കൊന്നപ്പൂവും”

മറക്കില്ല ഒന്നും…തനി ലോക്കല്‍ ആയി…കൈലി മുണ്ടും കാവി മുണ്ടും ഉടുത്ത് ഇങ്ങനെ കറങ്ങി നടക്കുന്ന കാലത്തിന് തിരശ്ശീല! !!!

By cycle riding with Dady cool♥

മറക്കാത്ത ഒരു റൈഡിങ്ങ് ഉണ്ട്,ഒരു സൈക്കിള്‍ റൈഡിങ്ങ്. ഒന്നാം ക്ലാസ് അധ്യായന വർഷ അവസാനം ആലപ്പുഴ യിലേക്ക് സ്കൂളില്‍ നിന്ന് ഒരു ടൂര്‍ പോയി.അവിടെ കണ്ട കാഴ്ചകള്‍ ഒന്നും തന്നെ ഇപ്പോള്‍ വ്യക്തമല്ല. എന്നാല്‍ അതിരാവിലെ വിളിച്ചെണീപ്പിച്ച് മമ്മി പൊതിഞ്ഞു തന്ന വാഴയില ചോറു പൊതിയും ചെറിയ ബാഗിലാക്കി എന്നെ സ്കൂളില്‍ കൊണ്ട് വിടാന്‍ സൈക്കിളിൽ, മുന്‍പിലെ ചെറിയ സീറ്റില്‍ ഇരുത്തി സൈക്കിള്‍ ചവിട്ടി പോയ ഒരു മറക്കാത്ത ഓർമ്മ.അപ്പയോടോപ്പം സൈക്കിളിൽ പോയ ഒരു പഴയ , ശോഭ മങ്ങാത്ത ഓർമ്മ.
കയറ്റം കയറുമ്പോൾ അപ്പ ഇറങ്ങി സൈക്കിള്‍ തള്ളും .പക്ഷേ എന്നെ അവിടെ മുൻപിൽ പിടിപ്പിച്ചിരിക്കുന്ന ചെറിയ സീറ്റില്‍ തന്നെ ഇരുത്തും. സ്കൂളിലേക്കുള്ള വഴിയില്‍ രണ്ടു വലിയ കയറ്റം ഉണ്ട്. അതിനിടയിലെ ഒരു കുത്തൻ ഇറക്കം ഉണ്ട് ആ ഇറക്കം ഇറങ്ങുമ്പോൾ മുറുക്കെ പിടിച്ചിരിക്കാൻ എന്നോട് പറയുന്നുണ്ടാരുന്നു അപ്പൻ. സൂര്യന്‍ ഉദിക്കുന്നതേയുള്ളൂ..ഡൈനാമോയുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ചെറിയ വെട്ടത്തിൽ നന്നികുന്നേൽ ഇറക്കം ഇറങ്ങുമ്പോൾ ഞാന്‍ രണ്ടു കയ്യും ഇരുവശത്തുമുള്ള കണ്ണാടിയുടെ ചുവട് ചേർത്ത് മുറുക്കെ പിടിച്ചൂ..
ടൂർ കഴിഞ്ഞു പത്ത് മണിക്ക് വരുമെന്ന് മുന്‍ കൂട്ടി അറിയിച്ചതിനാൽ അപ്പ കുറച്ച് മുന്‍പേ വന്ന് നിന്ന് കാണും.ആ കൂടെ പ്രിയ ചങ്ങാതിമാരുടെ മാതാപിതാക്കളും ഉണ്ടാകും. ആഹാരം കഴിക്കാന്‍ കയറി വൈകിയതിനാൽ രാത്രി പന്ത്രണ്ടു കഴിഞ്ഞു എത്തിച്ചേരാൻ.വിളിക്കാൻ ഫോണ്‍ ഉന്നും ഇല്ലാത്ത കാലം അല്ലേ..നിന്ന് മടുത്തു കാണും അപ്പ.കടയിലെ കച്ചവടം കഴിഞ്ഞ് ഉന്നും കഴിക്കാതെ എന്നെക്കൂട്ടാൻ നേരിട്ടു വന്നതാണ് അപ്പ.വീട്ടിൽ എത്തിയിട്ടുവേണം എന്തെങ്കിലും കഴിക്കാന്‍. പാതി ഉറങ്ങിയ ഞാന്‍ തിരിച്ചു എത്തിയതേ അറിഞ്ഞില്ല.തോർത്ത് തൊളത്ത് ഇട്ട് വണ്ടിയുടെ മുൻപിൽ നിൽക്കുന്ന ഹെഡ് മാസ്റ്റര്‍ ബേബി സാറിന്റെ മുഖത്ത് മാതാപിതാക്കളെ അഭിമുഖീകരിക്കാൻ ഒരു ചെറു ഭയം ഉണ്ട്.
തിരികെ സൈക്കിള്‍ ചവിട്ടി കൊണ്ട് എന്നെ കൂട്ടി പോകുന്ന അപ്പയുടെ മുഖത്ത് യാതൊരു സന്തോഷക്കുറവും ഞാന്‍ കണ്ടില്ല. വീട്ടില്‍ എത്തുന്നത് വരേ ഞാന്‍ ഒരു യാത്രാവിവരണം നടത്തി.വിശന്നിരിക്കുന്ന അപ്പയ്ക്ക് അത് എങ്ങനെ സ്വീകരിക്കാൻ പറ്റി എന്ന് ഊഹിക്കാൻ കഴിയണില്ല.കടം മേടിച്ച് ടൂറിന് വിടുമ്പോഴും അപ്പയുടെ ആഗ്രഹം എന്റെ സന്തോഷം ആയിരുന്നു. ടൂറിന് പൊക്കോട്ടെ എന്ന് മമ്മിയോട് ചോദിച്ചപ്പോൾ, അപ്പയോട് ചോദിക്കാൻ ആയിരുന്നു മറുപടി. അത് അന്നും ഇന്നും അങ്ങനെ തന്നെയാണ്.
രാവിലെ എന്നെ യാത്ര ആക്കാന്‍ കൊണ്ട് വന്നു വിട്ടിട്ടു പോകുമ്പോൾ അപ്പ ഉമ്മ തന്നോ എന്ന് ഓർമ്മ ഇല്ല പക്ഷേ കുരിശ് വരച്ച് തിരുരക്ത സംരക്ഷണം എനിക്ക് തന്നിരുന്നൂ.അപ്പ തിരിച്ചു പോയത് എനിക്ക് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടാകണം അങ്ങനെയെ സാധ്യത ഉള്ളൂ. തിരികെ വന്നപ്പോൾ ഈശോയ്ക്ക് നന്ദി പറയാനും ഓർമ്മപ്പെടുത്തി.അത് ഇപ്പോഴും തുടരുകയാണ് ആ രീതി.

അപ്പനിലെ സ്നേഹത്തെ ഊറ്റിയെടുത്ത് തിരികെ സ്നേഹിക്കാനും, ആ സ്നേഹത്തിൽ വിള്ളലുണ്ടങ്കിൽ അത് തിരിച്ചറിഞ്ഞ് ഹൃദയത്തിന്ടെ സ്പന്ദനത്തെ തിരിച്ചറിയാനും പരിശ്രമിക്കാം.കൂടെയിരിക്കാം സംസാരിക്കാം വേദനയില്‍ പങ്ക് ചേരാം.
വർഷങ്ങൾക്ക് അപ്പുറം സൈക്കിള്‍ റൈഡിങ്ങ് നടത്തിയത് മാത്രം ഓർക്കുന്നവരാകാതെ , നമ്മുടെ ബൈക്കില്‍ ഒന്ന് കയറ്റി കാറിന്റെ മുന്‍ സീറ്റില്‍ അവരെ ഒന്ന് ഇരുത്തി ഒരു റൈഡിങ്ങ് നടത്താന്‍ തീരുമാനം എടുക്കാം. സ്നേഹത്തോടെ കയ്യില്‍ പിടിച്ച് അല്പ ദൂരം നടക്കുന്നതും , ആരോഗ്യം നമുക്കായി ഒഴുക്കിയവരെ ഒരു കൈതാങ്ങ് കൊടുത്ത് നടക്കാൻ സഹായിക്കാം. ദൂരെ ആണെങ്കില്‍ അവരെ എന്നും ഓർമ്മിച്ച് പ്രാർത്ഥിക്കാം.ദൈവ സന്നിധിയിലായവരെ ഓർത്ത് മാധ്യസ്ഥം അപേക്ഷിക്കാം പ്രാർത്ഥിക്കാം.ഈ യാത്ര ഇത് സ്വർഗം ലക്ഷ്യം വച്ചുള്ള പ്രയാണം ആകട്ടെ.അപ്പനെ സ്നേഹിച്ചും ബഹുമാനിച്ചും എന്ടെ സ്വർഗീയ അപ്പനെ മുഖാമുഖം കാണാനുള്ള യാത്രയ്ക്ക് കൊടി പാറിക്കുന്നതാകട്ടെ ഈ നോമ്പ് കാലം.🙏🏻

Me & My favourites

Twins

left handers

artists

pensil drawings

Photography

Riders and riding

Royal enfield

Ambassador & Mahendra Tar4×4

Nature Lovers

Books & Reading

Drama

writing

Travelling

Social works

Different Culturs

Bible

Old buildings

dresses

cooking

Talkative

water transport

KSRTC 

Night riding

Night Study

fishing

Agriculture

natural resources

festivals

village lover

Coffee

pilgrimage

journalists 

psychology

football

Badminton

Nomads

cycling

special B.edBreak the bond and enjoy

fsr