Spiritual Friend

🌟ആത്മീയ സുഹൃത്*​

 കുഞ്ഞുനാളിൽ എവിടേയോ മനസ്സിൽ കയറിക്കൂടിയ ഒരു വാക്കാണ് ആത്‌മീയ സുഹൃത്. ക്രിസ്റ്റീൻ പ്രാർത്ഥനയിലും, വിശുദ്ധരുടെ ജീവിത കഥകളിലും ഞാൻ ഈ വാക്കുകൾ ഒത്തിരി തവണ കേട്ടിരുന്നു. കുഞ്ഞു മനസ് ഒത്തിരി കൊതിച്ചു ആ ബന്ധം കരസ്ഥമാക്കാൻ. കൗമാരo എന്നെ ഒത്തിരി ആശിപ്പിച്ചു. ഞാൻ കണ്ടെത്തിയ ഓരോ ചങ്ങാതിയിലുംമനസ്സിൽ പതിഞ്ഞ വിശുദ്ദിയുടെ ആത്മീയതയുടെ ഒരു പരിവേഷം ഞാൻ തിരഞ്ഞിരുന്നു. പല തരത്തിൽ ഉള്ള പല പ്രായത്തിലുള്ള ചങ്ങാതികൾ ജീവിതത്തിൽ വന്നു പോയി. അതിലുന്നും ഒരു ആത്മീയ ബന്ധം കണ്ടെത്താൻ കഴിഞ്ഞില്ല.

ആ പ്രായത്തിൽ കിടങ്ങൂർ ആശുപത്രിയിലെ ചാപ്പലിൽ, ദിവ്യ കാരുണ്യ നാഥനോടൊപ്പം മണിക്കൂറുകൾ ഇരുന്നപ്പോൾ കുഞ്ഞു മനസ് ഒത്തിരി ആഗ്രഹിച്ചിരുന്നു ആ സുഹൃത്തിനെ. ആദ്യമായി കയറുന്ന പള്ളിയിൽ പ്രാർത്ഥിക്കുന്ന മൂന്നു കാര്യം സാദിച്ചുകിട്ടും എന്ന കേൾവിയിൽ നിന്നും പല പള്ളിയിലും പ്രാര്ഥിച്ചതിൽ ഒന്ന് ഇതു തന്നെ ആയിരുന്നു. കുറെ അടുത്തവരും, നല്ല ചങ്ങാത്തത്തിൽ ആയവരും, സ്വതമാക്കണമെന്നു ആഗ്രഹിച്ചവരും ഒത്തിരി ആളുകൾ ഉണ്ട്. സ്വന്തം ആക്കാൻ ആഗ്രഹിച്ച പെൺകുട്ടികളിൽ ആരിലും ഒരു നല്ല സുഹൃത്തിനെ എനിക്ക് കിട്ടിയില്ല. പാടത്തു കൂടെ കളിച്ചു നടന്നവരിലും സൈക്കിൾ ചവിട്ടാൻ കൂടെ ഉണ്ടായിരുന്നവരിലും വേദപാഠ ക്ലാസ്സിൽ പോലും എനിക്ക് ഒരു ആത്മീയ സുഹൃത്തിനെ കണ്ടെത്താൻ കഴിയാത്തത്തിൽ ഏറെ വേദനിച്ചിരുന്നു. ആഗ്രഹം സഫലമാകതെ ആ കാലഘട്ടം കടന്നു പോയി. പിന്നീട് യുവത്വത്തിൽ എത്തിയപ്പോൾ ആണ് ജീസസ് യൂത്ത് മൂവ്മെന്റിൽ വന്നത്. അവിടെ എനിക്ക് കിട്ടുമെന്നുള്ള ഉറച്ച വിശ്വാസം എന്നെ കൂടുതൽ കൂടുതൽ സന്തോഷവാനാക്കി.
ആ ഇടക്ക് കണ്ടു മുട്ടിയ ഒത്തിരി നല്ല സുഹൃത്തുക്കൾ ഇന്നും കൂടെ ഉണ്ട്. ദൈവീക സ്നേഹം പകർന്നു കൊടുക്കാനും സ്വീകരിക്കാനും ആ ബന്ധം കൂടുതൽ വളർത്തി. ഈശോയിലേക്കു കൂടുതൽ അടുക്കാൻ തുടങ്ങിയപ്പോൾ വേറെ ഒന്നും പിന്നെ ചിന്തിക്കൽ ഇല്ലാതായി. അതിനിടയിൽ പല രൂപത്തിൽ ഭാവത്തിൽ ചെകുത്താൻ എന്നെ വീഴിക്കാൻ പരിശ്രമം നടത്തി. ആത്മീയതയിൽ ഉറച്ചു നിന്ന അവരുടെ സപ്പോർട്ട് എനിക്കു ഒരു ഉയർത്തു എഴുന്നേല്പ്പ് തന്നു.
സെൽ ഗ്രൂപ്പ്‌ എന്നൊക്കെ കേട്ടെങ്കിലും അതിനു ഉന്നും പറ്റിയ ചങ്ങാതികളെ കിട്ടിയില്ല. കണ്ടെത്തിയവരിൽ പലർക്കും മറ്റു പല ആത്മീയ ചങ്ങാതിമാർ ഉണ്ടെന്നു കേട്ടതിനാൽ ഞാൻ പിന്മാറി. പിന്നീട് പ്രാർത്ഥനയിൽ വരുന്നവരിൽ നിന്നും ആത്മീയ സുഹൃത്താക്കാൻ, തെളിഞ്ഞ മുഖം ഉള്ളവരെയും കാണാൻ കൊള്ളാവുന്നവരെയും ഞാൻ തേടി പിടിക്കാൻ ഒരു ശ്രെമം നടത്തൽ ആയിരുന്നു. പരാജയം എന്ന് സ്വയം വിധി എഴുതി, വർഷങ്ങൾ നീണ്ട പരിശ്രമം ഉപേക്ഷിച്ചു. കോളേജിൽ നിന്നും പടിയിറങ്ങുമ്പോൾ എന്റെ ചങ്ങാതിമാർ എന്ന് പറയാൻ എനിക്ക് കയ്യിൽ എണ്ണാവുന്ന ഒരു കണക്കെ ഉണ്ടാട്ടിരുന്നുള്ളൂ. പന്നീട് കുറച്ചു കാലം അങ്ങനെ അങ്ങനെ ഒരു ചിന്ത എനിക്ക് തീരെ ഇല്ലാണ്ടായി. ആ സമയത്ത് എന്റെ ചങ്ങാതിമാർ പുസ്തകം ആയിരുന്നു. കുറെ വായിച്ചു കൂട്ടി. അങ്ങനെ ജീവിതം പതിയെ നീങ്ങവേ ഞാൻ ജോലിയിൽ പ്രവേശിച്ചു. അങ്ങനെ ഇരിക്കവേ ആണ് ഞാൻ എന്റെ കാവൽ മാലാഖയോട് കൂടുതൽ അടുക്കുന്നത്. കൂടെ നടക്കാനും കൂട്ടിനിരിക്കാനും ഒരാളെ കിട്ടിയ അനുഭവം. എല്ലാം ഷെയർ ചെയ്യാൻ പറ്റിയ ഒരു ഉറ്റ ചങ്ക്. അലാറം വെക്കേണ്ട കാര്യം ഇല്ലാണ്ടായി. എന്നെ വിളിച്ചെഴുന്നേൽപ്പിക്കാനും വഴക്ക് പറയാനും ഒരാളെ കിട്ടിയ സന്തോഷം. ഇതോടൊപ്പം എനിക്ക് വഴക്ക് പറയാൻ കൂടെ പറ്റുന്ന ഒരാളെ വേണം എന്ന് തോന്നി തുടങ്ങി.

​ഞാൻ വീണ്ടും തിരയാൻ തുടങ്ങി ഒരു ആത്മീയ ഫ്രണ്ടിനെ. അങ്ങനെ ആ തിരച്ചിൽ നടക്കുന്നുതിനിടയിൽ തന്നെ ഞാൻ അറിയാതെ കർത്താവു എനിക്കായി പലരെയും ഒരുക്കുകയായിരുന്നു. ഒരേ വേവ് ലെങ്ത് ഉള്ള, ഒരേ പൾസ്‌ ഉള്ള ആരെയും ഒക്കെയോ കണ്ടു മുട്ടുന്ന പോലെ ഒരു അനുഭവം. ആ സമയത്താണ് ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രി നയിച്ച ജോയ് കോൺഫറൻസ് ഭാഗം ആയി തീർന്നത് . ഒത്തിരി പ്രാര്തിക്കാൻ പറ്റിയില്ല എന്നാ തോന്നുന്നത്. പക്ഷെ എല്ലാവരെയും പ്രാർത്തിപ്പിക്കാൻ വേണ്ടി ഓടാൻ ഉള്ള വിളി ആയിരുന്നു എനിക്ക്. പറ്റുന്ന സമയത്തു ആരാധനയിൽ എനിക്കും ജോയ്‌ഫുൾ അനുഭവം ലഭിക്കാൻ മത്രo ഞാൻ പ്രാർത്ഥിച്ചു. എന്റെ കൂടെ ഉണ്ടായിരുന്ന ഇന്റർസെഷൻ ടീം ഒപ്പം ദൈവത്തെ മഹത്വപ്പെടുത്തി. അവിടെനിന്നു ഇറങ്ങുമ്പോൾ ആയിരുന്നു കേരള ജീസസ് യൂത്ത് ഇന്റർസെഷൻ ടീമിന്റെ ഭാഗമായി ഞാൻ തീർന്നത്.

ഇത് എഴുതുന്നപോലെ തന്നെ,മറ്റൊരു രാത്രിയിൽ ഞാൻ പ്രാർത്ഥിക്കുമ്പോൾ കർത്താവു എന്നോട് പറഞ്ഞു വർഷങ്ങൾ ആയി നീ തിരഞ്ഞു നടന്ന ഒരു ആത്മീയ സുഹൃത് ഇതാണ്. ഒരു കുഞ്ഞനിയത്തിയുടെ പ്രായമേ ഉള്ളു. പക്ഷേ നിന്നെ ആത്‌മീയതയിൽ ഒരു പടി കൂടെ വളർത്താൻ ആ അനിയത്തി മതിയെന്ന് കേട്ട രാത്രി നന്ദിയുടെ രാത്രി ആയിരുന്നു.പിറ്റേന്ന് പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം ഇതിപ്പോൾ വായിക്കുന്ന എന്റെ ആത്മീയ സുഹൃത്തേ നിനക്ക് മനസിലാകും. അവിടം കൊണ്ട് നിൽക്കുന്നത് അല്ലല്ലോ അവിടുത്തെ സ്നേഹം. പെട്ടന്നായിരുന്നു oru സെൽ ഗ്രൂപ്പ്‌. ഒരേ ആഗ്രഹത്തിൽ നടക്കുന്ന മൂന്ന് ആളുകളെ ഒരു മ്മിപ്പിക്കുന്ന ഈശൊപ്പയെ ഞാൻ അവിടെ കണ്ടു. പറയാതെ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എന്റെ സെൽ മേറ്റ്സ് എന്റെ ഈശൊപ്പയുടെ സമ്മാനം ആയിരുന്നു.ഒന്ന് ആഗ്രഹിച്ചവന് മൂന്ന് കൊടുക്കുന്ന കർത്താവ്. ആദ്യമായി നമ്മൾ ഒരുമിച്ചു പ്രാർഥിച്ചത് ഒരുമിച്ചു ഫുഡ്‌ കഴിച്ചത് ഒരേ പായയിൽ കിടന്ന് ഉറങ്ങിയത് എങ്ങനെ മറക്കും. സെൽ മെമ്പേഴ്സിന്റെ പ്രാർത്ഥന എന്നെ ഈശോയോടു ഒരുപാടു ചേർത്തു നിർത്തുന്നു.ഒരേ പൾസ്‌ ഉള്ള ആത്മീയ സുഹൃത്, ഒരേ ഫ്രീക്യുൻസി ഉള്ള സെൽ മെമ്പേഴ്സ് ജീവിതം ഇനിയും മുൻപോട്ടു പോകുമ്പോൾ ഞാൻ തളരാതെ നോക്കേണ്ടത് നിങ്ങൾ ആണെന്ന് ഞാൻ ഓർമിപ്പിക്കട്ടെ. എന്റെ എഴുത്തു മുരടിച്ചപ്പോൾ പ്രോത്സാഹനം തന്ന് വീണ്ടും എഴുതാൻ പ്രചോദനം തന്ന സുഹൃത്തേ നിനക്ക് എന്റെ നന്ദി. 
എന്നെ വായിച്ചറിയുന്ന പ്രിയ സുഹൃത്തേ ഒരു പക്ഷേ എന്നേക്കാൾ ഒത്തിരി ആത്മീയ സുഹൃത്തുക്കളെ നീ സ്വന്തം ആക്കിയിരിക്കാം ഈ നിമിഷം അവരെ ഓർത്തു നന്ദി പറയാം. പേര് ചൊല്ലി കർത്താവിനു നന്ദി പറയാം. പറയാൻ ആണെകിൽ എന്റെയും നിന്റെയും ലിസ്റ്റിൽ വൈദികനും സിസ്റ്റേഴ്സ് ഒക്കെ ഉണ്ടാകും. ഒരു പക്ഷേ നിങ്ങളുടെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ, ചേട്ടൻ, ചേച്ചി, അപ്പ,അമ്മ, അങ്കിൾ ആരുമാകട്ടെ… നന്ദിയോടെ ഓർക്കുക 🙏🏻 കാവൽ മാലാഖ വഴി മാത്രം സംസാരിക്കുന്ന ഒരു ആത്മീയ ഫ്രണ്ട് എനിക്കുണ്ട് എന്നതും ഞാൻ ഒളിച്ചു വെക്കുന്നില്ല. ഒരു പക്ഷേ നമ്മോടു പറഞ്ഞില്ലെങ്കിലും നമ്മെ ഒരു ആത്മീയ സുഹൃത്തായി കാണുന്ന ഒരു ഫ്രണ്ട് നമുക്ക് കാണാം. അതുമല്ലെങ്കിൽ ഇതു വരെ ഇതെപ്പറ്റി അങ്ങനെ ചിന്തിക്കാത്ത ഒരാൾ ആകാം നിങ്ങൾ. ആഗ്രഹിച്ചു പ്രാർത്ഥിക്കാം നമുക്ക് 🙏🏻 നിങ്ങൾക്കും കിട്ടും ഇങ്ങനെ ഒരു സ്വർഗ്ഗീയ സമ്മാനം.
*fsr*
🌟Reflection Of Observer🌟

Advertisements