മഴക്കാലം 

മഴ നനയാൻ കുട്ടുവിനു പണ്ടേ ഇഷ്ടം ആയിരുന്നു.മഴ വരുമ്പോൾ വാതിൽ പടിയിൽ കസേര വലിച്ചിട്ടു മഴ കാണുന്ന ആ ഒരു സുഖം അവൻ ചെറുപ്പം മുതലേ ആസ്വദിച്ചു പോന്നു. മിന്നൽ ഉണ്ട് കുട്ടു നീ അകത്തു കയറി ഇരുന്നേ എന്ന അമ്മയുടെ വാക്കുകൾ അവനു മനസിലാണ് ഇടിമിന്നൽ വീഴിക്കുന്നതു. കാലം മാറുന്ന കണക്കെ അവനും വലുതായി. മഴ കാണുന്ന കുട്ടുവിന്റെ കുഞ്ഞു മനസ് മഴ അനുഭവിക്കാൻ ഒരുങ്ങി. ചെറു വഞ്ചി ഉണ്ടാക്കി മഴയത്തു ഇടുന്നതു കുട്ടു ഇന്നും ഓർക്കുന്നു. ഒന്നാം ക്ലാസ്സിൽ പോകുമ്പോൾ ആണ് അവനു അപ്പച്ചൻ പോപ്പി കുട വാങ്ങി കൊടുക്കുന്നത്. വിസിൽ ഉള്ള കുട തന്നെ വേണം എന്ന് അവൻ നേരത്തെ പറഞ്ഞിരുന്നു. ജൂണിലെ മഴ പെയ്യുന്നത് കാണാൻ നല്ല രസം ആണ്, എപ്പോളും മഴ. രാവിലെ ക്ലാസ്സിൽ കുട നിവർത്തി വച്ചു ഉണക്കാൻ ഒരു ഉന്തലും തള്ളും ആണ്. സ്കൂൾ വരാന്തയിൽ കഞ്ഞി കുടിച്ചിട്ട് പാത്രം കഴുകിയിരുന്നത് ഓടിൽ നിന്നും വീഴുന്ന മഴ വെള്ളത്തിൽ ആയിരുന്നു. പൈപ്പ് വരെ നനഞ്ഞു പോയി കഴുകാനും ഇഷ്ട്ടം ആയിരുന്നു.
പതിനൊന്നു മണിയുടെ ബ്രേക്ക്‌ ടൈമിൽ, വൈകിട്ട് കുട എടുക്കാൻ ഉണക്കി മടക്കി വെക്കുമായിരുന്നു. ബെൽ അടിച്ചാൽ ഓടുന്ന ഓട്ടത്തിൽ കുറച്ചു കഴിഞ്ഞേ കുട നിവർന്നിരുന്നുള്ളു. കെട്ടി നിക്കുന്ന വെള്ളം വഴി ഉണ്ടാക്കി തിരിച്ചു വിട്ടില്ലേൽ ആകെ ഒരു സങ്കടം ആയിരുന്നു. കുട്ടുവിന്റെ അമ്മക്ക് എന്നും അവന്റെ ബാഗ് അടുപ്പിനു അരികെ തൂക്കി ഇട്ടു ഉണക്കൽ ആരുന്നു പരിപാടി. കുട പുറകോട്ടു മടങ്ങുന്നുണ്ടോന്നു നോക്കല്ലേ എന്ന് പറഞ്ഞ ദിവസങ്ങളിൽ അതു നോക്കിയിട്ടുണ്ട്. പിന്നീട് വളർന്നപ്പോൾ മഴ നനഞ്ഞു സൈക്കിൾ ചവുട്ടുന്നതു അവന്റെ ഇഷ്ട്ട വിനോദം ആയി മാറി. ആറ്റിലെ വെള്ളം ഉയരുന്നതും നോക്കി കുറെ പാലത്തിൽ നിന്നിരുന്നു. ആകെ ഉള്ള സങ്കടം നീന്തൽ അറിയില്ല എന്നതായിരുന്നു.

കുട്ടു വളർന്നു അവനെ ഇപ്പോൾ അമ്മ മാത്രം ആണ് ആ പേര് വിളിക്കുന്നതു. എല്ലാവരും അവനെ വിളിക്കാൻ തുടങ്ങി. സുരേഷ് എന്നുള്ള അവന്റെ പേര് *തള്ള് സുരേ* എന്ന്നാണ് നാട്ടിൽ വട്ടപ്പേര്. സുരേഷ് സ്കൂളിൽ പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടായിരുന്നു. വരുത്തുടിയിൽ ചാക്കോ മകൾ ആലിസ്. നാട്ടുകാരി തന്നെയാണ് ആലിസ്.കുക്കു കുനിക്കി എന്നാരുന്നു അവളെ വിളിച്ചിരുന്നതു. കാണാൻ നല്ല ചന്തം ഉള്ള കുട്ടി. സുരേഷിന് ഉണ്ടായിരുന്ന ഒരു ആഗ്രെഹം ആയിരുന്നു കുക്കു കുനിക്കിയുടെ കൂടെ ബൈക്കിൽ കറങ്ങുക. അതും മഴയത്തു ഒന്ന് കറങ്ങുക. ആലിസ് ഭയങ്കര പേടിക്കാരി ആണ്. അപ്പച്ചൻ എങ്ങാനും അറിഞ്ഞാൽ കൊല്ലും എന്ന് പേടിച്ചു വണ്ടിയിൽ കയറില്ല. എന്നും വണ്ടിയുടെ പുറകിൽ വിളിക്കാതെ കയറുന്ന അഷറഫ് കൂട്ടി അവൻ മഴ നനഞു പോകും.
പഠനം കഴിഞ്ഞപ്പോൾ സുരേ നാട്ടിലെ ആയുർവേദ ഹോസ്പ്പിറ്റലിലെ അക്കൗണ്ടന്റ് ആയി. കുക്കു കുനിക്കി ഡ്രൈവർ ലൂക്കയെ കെട്ടി ജീവിക്കുന്നു. ഇപ്പോൾ മഴ എന്ന് കേട്ടാൽ സുരേ പറയും. ശോ വൃത്തികെട്ട മഴ പെയ്യാൻ കണ്ട സമയം. താമസിച്ചാൽ എന്റെ ഹാഫ് ഡേ സാലറി പോകും. കൊട്ട് ഇല്ലാതെ ഇപ്പോൾ ബൈക്ക് ഓടിക്കില്ല. നല്ല മഴ ആണേൽ വെയ്റ്റിംഗ് ഷെഡ് കയറി നിക്കും. ആരെകൊണ്ട് പറ്റും മഴ നനഞു പനി പിടിച്ചു കിടക്കാൻ. പണ്ടൊന്നും എത്ര മഴ കൊണ്ടാലും പനി വരാത്ത കുട്ടുവിനെ നോക്കി ജനാലയിൽ തൂങ്ങി കിടക്കുന്ന കാലൻ കുട ചിരിച്ചു.
സുരക്കു അമ്മ പെണ്ണ് ആലോജിക്കുന്നുണ്ട്. ഗോപാലേട്ടന്റെ മകൾ അമ്മിണി ടൈപ്പിംഗ്‌ പഠിച്ചതാണ്, അവളെ ആലോജിച്ചു. രണ്ടു വീട്ടുകാരും ഇഷ്ട്ടപെട്ട കൊണ്ട് അടുത്ത മാസം കല്യാണം കാണും. ഈയിടെ ബസ് ഇറങ്ങി മഴ നനഞു നടക്കുന്ന അമ്മിണിയെ കണ്ടു. *ഡി കുടയില്ലേ.. ? പനി പിടിക്കും പെണ്ണെ.*
കല്യാണം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞാണ് അമ്മിണിക്കു വിശേഷം വിശേഷം ആയെന്നു അറിഞ്ഞത്. അവൾക്കു ഒരു ആഗ്രഹം മഴയത്തു സുരേട്ടന്റെ കൂടെ എൻഫീൽഡിൽ പുറകിൽ ഇരുന്നു ആ മഴ ഒന്ന് ആസ്വദിക്കുക.
തള്ള് സുര പറഞ്ഞു:നിനക്ക് പനി വന്നാൽ നമ്മുടെ കുട്ടിക്ക് എന്തേലും ആകും. അതുകൊണ്ടു മഴ നനയേണ്ട. 
സുരേഷ് കുഞ്ഞിന് കണ്ണൻ എന്ന് പേരിട്ടു. അവൻ വളർന്നു ഓടാനും ചാടാനും തുടങ്ങി. മഴ കണ്ടാൽ ഡോറിനു അരികെ കസേര വലിച്ചിട്ടു മഴ കാണണം. അവനും പോപ്പി കുട വേണം വിസിൽ ഉള്ളതു, അവനും കളി വഞ്ചി ഉണ്ടാക്കി ഇടണം. ബസിൽ പോയാൽ മഴയിൽ ഷട്ടർ പൊക്കി വെക്കണം. താത്തി ഇട്ടാൽ അതു പൊക്കി നോക്കണം. 
സുരേഷ് വിളിച്ചു പറഞ്ഞു ഈ ചെറുക്കന് നിന്റെ അതെ സ്വഭാവം തന്നെയാ അമ്മിണി. ഇതു കേട്ട അമ്മ പറഞ്ഞു മഴയത്തു നീ കാണിച്ച കുരുത്തക്കേടും ആലീസിനെ വണ്ടിയെ കയറ്റാൻ കാണിച്ച ഉത്സാഹവും അമ്മിണി അറിയേണ്ട. സുരേ ഒരു നിമിഷം പഴയ കുട്ടു ആയി. കണ്ണനോട് പറഞ്ഞു ഡാ അച്ചന്റെ ഷൂസ് പുറത്താണ് നീ അതു എടുത്തു അകത്തു വെക്കു. കേട്ട പാതി കേൾക്കാത്ത പാതി കണ്ണൻ ചെറിയ മഴ നനയാൻ പുറത്തു ചാടി, ഷൂസ് എടുത്തു അകത്തിട്ടു.
അമ്മിണിക്കു കയ്യിൽ കിട്ടിയത് കാലൻ കുട ആണ്. അത് വെച്ച് ഒന്ന് കൊടുക്കാൻ ഓങ്ങി. കുട പിടിച്ചു വാങ്ങി സുരേഷ് പറഞ്ഞു. അവൻ മഴ നനഞു പഠിക്കട്ടെ.പനി ഒന്നും വരില്ല.
നല്ല തണുപ്പ് ഉള്ള ഓടിട്ട വീട്. പടിഞ്ഞാറെ ചായിപ്പിൽ പോയി കട്ടിലിൽ കിടന്നു സുര ഓർമിച്ചു പണ്ട് മഴയത്തു ക്രിക്കറ്റ്‌ കളിച്ചതും ചെളിയായ ഷർട്ട്‌ പൈപ്പിൽ കഴുകി ഇട്ടു വന്നതും എല്ലാം.. ആ മയക്കത്തിൽ മഴയുടെ തണുപ്പിൽ ഉറങ്ങുന്നതിനു മുൻപ് ചെറുതായി കേൾക്കുന്നുണ്ടാരുന്നു അമ്മിണിയുടെ ശബ്ദം. ഈ ചെറുക്കനെ കൊണ്ട് ഞാൻ മടുത്തു, നിങ്ങൾ രണ്ടു അടി കൊടുക്ക്‌ മനുഷാ…..

Advertisements