Today’s quote

“To fall in love with God is the greatest romance,to seek him the greatest adventure;to find him the greatest human achievement.”

St. Augustine

Advertisements

ഞാൻ

നിന്റെ കണ്ണുകൾക്ക് എന്റെ ചിന്തകൾ ഭ്രാന്തായിരിക്കാം .പക്ഷെ എനിക്കു അതു എന്റെ സ്വപ്നങ്ങളാണ്‌

Let’s ടോക്ക് 3

ചങ്ങാതി നന്നായാൽ കണ്ണാടി വേണ്ട എന്ന ചൊല്ലിനു ഇത്തിരി വില ഉണ്ടെന്നു തോന്നിയ നാളുകൾ .ഞാൻ ചിരിക്കാൻ തുടങ്ങിയ കാലം.മൊബൈൽ ഫോണിന് സെക്യൂരിറ്റി കോഡ് ഇട്ടു പൂട്ടിയ കാലം ,അതായിരുന്നു ആ ചങ്ങാത്തത്തിന്റെ തുടക്ക കാലം .വാ തോരാതെ സംസാരിക്കാൻ കിട്ടിയ ആളായിരുന്നു കുഞ്ഞമ്മിണി .വിപ്ലവ നാട്ടുകാരി വലതു പക്ഷ ചിന്താഗതിക്കാരി ആയിരുന്നു .നാക്കുകൾ ലൈസൻസ് ഇല്ലാതെ സഞ്ചരിച്ചപ്പോൾ എല്ലാം, പിണക്കവും വഴക്കും ഇണക്കവും ജീവിതത്തിന്റെ ഭാഗമായി .

ഒരുമിച്ചു ഭക്ഷണം കഴിച്ചപ്പോളും ,യാത്ര ചെയ്‌തപ്പോളും ഞാൻ അനുഭവിച്ച സന്തോഷം വലുതായിരുന്നു .പറയാതെ മനസിലാക്കുന്ന ചങ്ങാതീ,കണ്ണിൽ നോക്കി സംസാരിക്കാൻ പറ്റുന്ന ആശയ വിനിമയം .കുറഞ്ഞ കാലയളവിൽ തച്ചന്റെ മകൾ അച്ചായത്തി ആയി മാറി .സംസാരം കോട്ടയം സ്ലാങ് ആയതും ,എന്നാ കര്യം എന്ന സംസാരം മാറി ,എന്നിൽ എന്താ കാര്യം എന്നുള്ള വിപ്ലവ ചോദ്യം ഉത്ഭവിച്ചതും ഞങ്ങൾ അറിയാതെ ആയിരുന്നു .

സ്ത്രീയെ കൂടുതൽ ബഹുമാനിച്ചു തുടങ്ങിയതും ,ആർത്തവത്തിന്റെ പ്രയാസങ്ങളും ,മഹത്വങ്ങളും പറഞ്ഞറിഞ്ഞു ,വെറുപ്പിൽ നിന്ന് ബഹുമാനത്തിലേക്കു മാറ്റപ്പെട്ടതും കുഞ്ഞമ്മിണിയോട് കൂടുതൽ അടുത്ത കാലത്താണ് .അവളെ അറിഞ്ഞതിനൊപ്പം അവളുടെ മതത്തെയും ഞാൻ അറിഞ്ഞു ,ആ അറിവ് മറ്റു മതങ്ങളെ മഹുമാനിക്കാൻ എനിക്കു വഴി തെളിച്ചു .

ചങ്ങാത്തത്തിന് അപ്പുറം അടുപ്പം ആയെന്നുള്ളതു സ്വയം അറിഞ്ഞത് പരസ്പരം പറഞ്ഞതും ..,വീട്ടുകാർ നടത്തി തരില്ലെന്ന് അറിഞ്ഞിട്ടും ആരോടും പറയാതെ ആരേയും അറിയിക്കാതെ പ്രണയിക്കാൻ ആരംഭിച്ചതും,ഒടുക്കം പറഞ്ഞു പിരിഞ്ഞു കരഞ്ഞു പിണങ്ങിയതും ഓർക്കാൻ ഇഷ്ട്ടപ്പെടാത്ത ഓർമകൾ ആയി .ഫാൻസി നമ്പർ സിം നമ്പർ ഞാൻ ഒടിച്ചു കളഞ്ഞതും ,ഓർമകൾ കണ്ണ് നനയ്ക്കുമ്പോൾ വീട്ടുകാർ ചോദ്യം ചെയ്യുന്നതും ഇന്നു ഓർമകൾ മാത്രം ആയി .

ഫേസ്ബുക് ബ്ലോക്ക് ഓപ്ഷനിൽ കുഞ്ഞമ്മിണിയെ ചേർത്തപ്പോൾ മനസ് പിടഞ്ഞു .ലാപ്ടോപിലെയും ഫോൺലേയും ഫോട്ടോകൾ കളഞ്ഞപ്പോൾ മനസിൽ നിന്ന് കൂടി എല്ലാം ഡിലീറ്റ് ആക്കി .ഇന്നു ഓർമകൾ ഇല്ല ഈ മനസിൽ …ഫോർമാറ്റ് ചെയ്‌ത പുതിയ സിസ്റ്റം ആയതു ,പഴയതു പോലെ ആകാനുമല്ലന്ന തിരിച്ചറിവ്‌ ,എന്നെ വഴി നടത്തുന്നു ..

സ്വയം തേജിക്കലിന്റെ കാലം ആരംഭിച്ചിരുന്നു അപ്പോളേക്കും …ജോലി ഇല്ലാതെ ഇരുന്ന കുറേക്കാലം ആയിരുന്നു ജീവിതം മനസിലാക്കി തന്നത് ..പറമ്പിൽ തൂമ്പാ പണിക്കു പോയതും റബ്ബർ വെട്ടാൻ പഠിച്ചതും ചാണകം ചുമന്നതും ആ സമയത്താണ് .

തുടരും …………….

🌟Reflection Of Observer🌟

Let’s ടോക്ക് 2

ജീവിതത്തിലെ പല ചങ്ങാതിമാരും കടന്നു വന്നത് എനിക്കു ഒരു കൂട്ടുണ്ടാക്കണം എന്ന് ഞാൻ ആഗ്രഹിച്ചപ്പോൾ ആണ് .ഒരേ കോളേജിൽ പഠിച്ചിട്ടും ഇതുവരെ മിണ്ടാത്തവർ നമ്മുടെ ചങ്ക് ബ്രോ അല്ലെങ്കിൽ സിസ് ആകുന്നത് പെട്ടെന്നാകും .റെയിൽവേ സ്റ്റേഷൻ ആയിരുന്നു ആലൊക്കേഷൻ .മലയാള ഭാഷയിൽ ഒലിപ്പിച്ചു നിക്കുന്നു എന്ന് പറയുന്ന പ്രയോഗം പഞ്ചാര അടിച്ചു നിക്കുന്ന ചെക്കെന്മാരെ ഉദ്ദേശിച്ചു ആയിരുന്നു .അത്തരം ഒരു കൂട്ടം ചങ്ങായിമാർ കൂടെ ഉണ്ടായിരുന്നു ,പലരെയും ട്രെയിൻ കയറ്റി വിട്ടു,ഫുഡ് ഒരുമിച്ചു കഴിച്ചു ,കൈ പൊക്കി ടാറ്റ കൊടുത്തു കണ്ണ്‌ കൊണ്ടു ചുംബനം പാസ് ചെയ്‌തു ,പിന്നീട് അതു കൈ വഴി മെസ്സേജ് അയി അവർക്കു അയച്ചു നിക്കുമ്പോളേക്കും അയിരുന്നു സാധരണ എന്റെ കരം രംഗ പ്രേവേശം .

പതിവില്ലാതെ ട്രെയിൻ താമസിച്ചതു എല്ലാവരെയും ഒരുമിച്ചു കാണാൻ ഇടയാക്കി .കയ്യിലെ നോക്കിയ ഫോൺ പോക്കറ്റിൽ തിരുകിയെ ഞാൻ പൊതു സ്ഥലത്തു നിന്നിരുന്നുള്ളു .ആൻഡ്രോയിഡ് ഫോൺ വരവ് നമ്മുടെ ഫോണേനെ പോക്കറ്റിൽ ഒളിത്താവളം പണുതുകൊണ്ടിരുന്നു .ഒരു ചോക്ലേറ്റു അവിടെ കണ്ണ്‌ നീരും പരിഭവവും സൃഷ്ടിച്ചു ..ആ. ടൈമിൽ ആയിരുന്നു എന്റ്റെ പ്രേവശനം .ചെറിയൊരു കളിയാക്കൽ ഒരു വലിയ സന്തോഷം ആ മുഖത്തു രൂപപ്പെടുത്തി.അതായിരുന്നു ഞാൻ അറിയാതെ എന്നിലേക്ക്‌ ചങ്ങാതീ ആയി എത്തിയ കുഞ്ഞമ്മിണി .

ട്രെയിൻ ബർത്ത് കാലിയായി കിടക്കുന്ന കണ്ട് ചാടി കയറി .ഒരാൾ കിടപ്പുണ്ട് .അയാളുടെ ദേഹത്തു ചൈനി കൈനിയുടെ(tobaco content poweder) സ്മെൽ .സ്പാർക് കമ്പനിയുടെ ചെരുപ്പ് ഞാൻ ഊരി ഫാൻ മുകളിൽ വെച്ചു .ലൈറ്റ് പതിയെ തിരിച്ചു ഓഫ്‌ ആക്കി .ഉറങ്ങാൻ കണ്ണടച്ചപ്പോൾ മൊബൈൽ വൈബ്രേറ്റ് ചെയ്‌തു ..ഒരു മെസ്സേജ് വന്നു ഇൻ ബോക്സിൽ ,കളിയാക്കിയതിനെ പറ്റി ആയതിനാൽ പേര് സേവ് ചെയ്യാതെ വന്ന നമ്പർ ആരുടെ ആണെന്ന് അറിഞ്ഞു .എന്നാലും ചോദിച്ചു .MAY I KNOW YOU? റിപ്ലൈ വന്നത് അവളുടെ പേരിന്റെ ആദ്യ രണ്ടു അക്ഷരം ആരുന്നു ..അന്ന് മുതൽ ഞാൻ മാത്രം ആ പേരിൽ മാത്രമേ വിളിച്ചിട്ടുള്ളു .

ഞാൻ ആ ചങ്ങാതിയോടൊപ്പം എന്റെ NOKIA C2 സ്നേഹിച്ചു തുടങ്ങി …അവിടെ തുടങ്ങിയ യാത്ര പച്ച കോടി കണ്ടു …….

യാത്ര തുടരും …..🚂🚃🚃

🌟Reflection Of Observer🌟

Let’s ടോക്ക് 1

മൊബൈൽ ഫോൺ ഉപയോഗം സാധരണമാകുന്ന ഒരു കാലഘട്ടത്തിൽ സ്കൂളിൽ പഠിക്കാൻ അവസരം കിട്ടിയ ഒരു ആളായിരുന്നു ഞാൻ .എനിക്കു ഫോൺ വാങ്ങി തരാൻ വീട്ടിലെ സാമ്പത്തികം ഒരിക്കലും അനുവദിക്കില്ലായിരുന്നു .

സ്കൂളിൽ നിന്നും കോളേജ് പഠനത്തിന് ചേക്കേറിയപ്പോളും ആ വസ്തു എനിക്കു ഇല്ലായിരുന്നു .ആദ്യ നാളുകളിൽ കൂട്ടുകാരുടെ ഫോണിൽ നിന്ന് വീട്ടിലേക്കു മിസ്സ്ഡ് കാൾ അടിച്ചു തിരിച്ചു വിളിക്കുന്ന സമ്പ്രദായം ആ കൂട്ടത്തിൽ എനിക്കു മാത്രമേ ഉണ്ടായിട്ടുള്ളൂ .അറുപതുപേരിൽ ഞാൻ എവിടെ ഒക്കെയൊ ഒറ്റപ്പെടുന്നതായി എനിക്കു തോന്നി .അശ്ലീല സിനിമാ ഞാൻ കാണാറില്ലെന്നു പറയേണ്ടി വന്നപ്പോളും ,ചേട്ടന്മാർ റാഗിങ്ങ് ചെയ്‌തപ്പോലും എനിക്കു എവിടെയൊക്കെയോ ഒരു സന്തോഷം ഇല്ലാത്ത ജീവിതം അനുഭവപ്പെട്ടു തുടങ്ങിയിരുന്നു .നന്നായി സംസാരിക്കുന്ന കൂട്ടത്തിൽ ആണെകിലും ,പുതുതായി സംസാരിച്ചു തുടങ്ങാൻ ചെറിയ താമസംഎടുത്തിരുന്നു.

ഹൃദയം തുറന്നു സംസാരിക്കാൻ ഞാൻ അവിടുന്ന് പഠിച്ചു തുടങ്ങി .സംസാരം ഉണ്ടെങ്കിലും ചിരി മുഖത്തു കുറവായിരുന്നു .അങ്ങനെ ഇരിക്കുമ്പോൾ ആണ് അടുത്തുള്ള വീട്ടിലെ. ചേട്ടൻ ഒരു പുതിയ ഫോൺ എടുക്കുകയും ശവപ്പെട്ടിയുടെ വലിപ്പം ഉള്ള ഫോൺ എനിക്കു തരികയും ചെയ്‌തതു .

മെസ്സേജ് ഓഫർ ധാരാളം കിട്ടിയ സമയം ,വിരലുകൾ മനസിന്‌ വേണ്ടി ചലിക്കാൻ തുടങ്ങി.അന്നാമ്മയെ വളക്കാൻ ശ്രെമിച്ചതും വളഞ്ഞതും പിന്നീട് തേച്ചിട്ടു പോയതും ആ കാലഘട്ടത്തിൽ തന്നെ

..ചരിത്ര യാത്ര 2വർഷം നീണ്ടു ..ഫോൺ പുറത്തു എടുക്കാൻ നാണം ആയി .പഴഞ്ചൻ ഫോൺ എന്ന് കുറെ പ്രാകി .

മുഖം മൊബൈലിൽ നോക്കാൻ തുടങ്ങിയ കാലത്തു ഞാൻ മറ്റുള്ളവരുടെ മുഖത്തു നോക്കി സംസാരിക്കുന്ന രീതി മറന്നു തുടങ്ങി .ഹൃദയം തുറക്കണേൽ മെസ്സേജ് ഓഫർ എടുക്കണം എന്നായി …അവസാനം aa ശവപ്പെട്ടി മാറ്റി 1200 രൂപയുടെ ഫോൺ എടുക്കാൻ കാശ്‌ സൊരുക്കൂട്ടി ..അങ്ങനെ രണ്ടാം വർഷാവസാനം ഒരു ഫോൺ (1500rs)സ്വന്തമായി ഉള്ളവനായി .സോങ് കേൾക്കാൻ പറ്റും എന്നതായിരുന്നു അതിന്റെ സവിശേഷത ..അന്നാമ്മ പോയതിന്റ ഗ്യാപ് നികത്തി നല്ല ഒരു സുഹൃത്തു ജീവിതത്തിലേക്ക് വന്നു…..

തുടരും ……

🌟Reflection Of Observer🌟

A call

A call from the bottom of my heart,Need to write again.

A conversation made strength and inspiration to write more.

Write again and again in the wall of joy,the back of mind.

A wind came through messanger, that mark some dots in the world of my dream.

An expatriate can write something in the day of friday ,that feel like sunday.

Picking something for write from the memory of homelands.

A rainy season started again in my mind,that reflects everywhere.

Need to change again for pure heart and peace to write.


Fsr

മഴക്കാലം 

മഴ നനയാൻ കുട്ടുവിനു പണ്ടേ ഇഷ്ടം ആയിരുന്നു.മഴ വരുമ്പോൾ വാതിൽ പടിയിൽ കസേര വലിച്ചിട്ടു മഴ കാണുന്ന ആ ഒരു സുഖം അവൻ ചെറുപ്പം മുതലേ ആസ്വദിച്ചു പോന്നു. മിന്നൽ ഉണ്ട് കുട്ടു നീ അകത്തു കയറി ഇരുന്നേ എന്ന അമ്മയുടെ വാക്കുകൾ അവനു മനസിലാണ് ഇടിമിന്നൽ വീഴിക്കുന്നതു. കാലം മാറുന്ന കണക്കെ അവനും വലുതായി. മഴ കാണുന്ന കുട്ടുവിന്റെ കുഞ്ഞു മനസ് മഴ അനുഭവിക്കാൻ ഒരുങ്ങി. ചെറു വഞ്ചി ഉണ്ടാക്കി മഴയത്തു ഇടുന്നതു കുട്ടു ഇന്നും ഓർക്കുന്നു. ഒന്നാം ക്ലാസ്സിൽ പോകുമ്പോൾ ആണ് അവനു അപ്പച്ചൻ പോപ്പി കുട വാങ്ങി കൊടുക്കുന്നത്. വിസിൽ ഉള്ള കുട തന്നെ വേണം എന്ന് അവൻ നേരത്തെ പറഞ്ഞിരുന്നു. ജൂണിലെ മഴ പെയ്യുന്നത് കാണാൻ നല്ല രസം ആണ്, എപ്പോളും മഴ. രാവിലെ ക്ലാസ്സിൽ കുട നിവർത്തി വച്ചു ഉണക്കാൻ ഒരു ഉന്തലും തള്ളും ആണ്. സ്കൂൾ വരാന്തയിൽ കഞ്ഞി കുടിച്ചിട്ട് പാത്രം കഴുകിയിരുന്നത് ഓടിൽ നിന്നും വീഴുന്ന മഴ വെള്ളത്തിൽ ആയിരുന്നു. പൈപ്പ് വരെ നനഞ്ഞു പോയി കഴുകാനും ഇഷ്ട്ടം ആയിരുന്നു.
പതിനൊന്നു മണിയുടെ ബ്രേക്ക്‌ ടൈമിൽ, വൈകിട്ട് കുട എടുക്കാൻ ഉണക്കി മടക്കി വെക്കുമായിരുന്നു. ബെൽ അടിച്ചാൽ ഓടുന്ന ഓട്ടത്തിൽ കുറച്ചു കഴിഞ്ഞേ കുട നിവർന്നിരുന്നുള്ളു. കെട്ടി നിക്കുന്ന വെള്ളം വഴി ഉണ്ടാക്കി തിരിച്ചു വിട്ടില്ലേൽ ആകെ ഒരു സങ്കടം ആയിരുന്നു. കുട്ടുവിന്റെ അമ്മക്ക് എന്നും അവന്റെ ബാഗ് അടുപ്പിനു അരികെ തൂക്കി ഇട്ടു ഉണക്കൽ ആരുന്നു പരിപാടി. കുട പുറകോട്ടു മടങ്ങുന്നുണ്ടോന്നു നോക്കല്ലേ എന്ന് പറഞ്ഞ ദിവസങ്ങളിൽ അതു നോക്കിയിട്ടുണ്ട്. പിന്നീട് വളർന്നപ്പോൾ മഴ നനഞ്ഞു സൈക്കിൾ ചവുട്ടുന്നതു അവന്റെ ഇഷ്ട്ട വിനോദം ആയി മാറി. ആറ്റിലെ വെള്ളം ഉയരുന്നതും നോക്കി കുറെ പാലത്തിൽ നിന്നിരുന്നു. ആകെ ഉള്ള സങ്കടം നീന്തൽ അറിയില്ല എന്നതായിരുന്നു.

കുട്ടു വളർന്നു അവനെ ഇപ്പോൾ അമ്മ മാത്രം ആണ് ആ പേര് വിളിക്കുന്നതു. എല്ലാവരും അവനെ വിളിക്കാൻ തുടങ്ങി. സുരേഷ് എന്നുള്ള അവന്റെ പേര് *തള്ള് സുരേ* എന്ന്നാണ് നാട്ടിൽ വട്ടപ്പേര്. സുരേഷ് സ്കൂളിൽ പഠിക്കുമ്പോൾ ഒരു പ്രണയം ഉണ്ടായിരുന്നു. വരുത്തുടിയിൽ ചാക്കോ മകൾ ആലിസ്. നാട്ടുകാരി തന്നെയാണ് ആലിസ്.കുക്കു കുനിക്കി എന്നാരുന്നു അവളെ വിളിച്ചിരുന്നതു. കാണാൻ നല്ല ചന്തം ഉള്ള കുട്ടി. സുരേഷിന് ഉണ്ടായിരുന്ന ഒരു ആഗ്രെഹം ആയിരുന്നു കുക്കു കുനിക്കിയുടെ കൂടെ ബൈക്കിൽ കറങ്ങുക. അതും മഴയത്തു ഒന്ന് കറങ്ങുക. ആലിസ് ഭയങ്കര പേടിക്കാരി ആണ്. അപ്പച്ചൻ എങ്ങാനും അറിഞ്ഞാൽ കൊല്ലും എന്ന് പേടിച്ചു വണ്ടിയിൽ കയറില്ല. എന്നും വണ്ടിയുടെ പുറകിൽ വിളിക്കാതെ കയറുന്ന അഷറഫ് കൂട്ടി അവൻ മഴ നനഞു പോകും.
പഠനം കഴിഞ്ഞപ്പോൾ സുരേ നാട്ടിലെ ആയുർവേദ ഹോസ്പ്പിറ്റലിലെ അക്കൗണ്ടന്റ് ആയി. കുക്കു കുനിക്കി ഡ്രൈവർ ലൂക്കയെ കെട്ടി ജീവിക്കുന്നു. ഇപ്പോൾ മഴ എന്ന് കേട്ടാൽ സുരേ പറയും. ശോ വൃത്തികെട്ട മഴ പെയ്യാൻ കണ്ട സമയം. താമസിച്ചാൽ എന്റെ ഹാഫ് ഡേ സാലറി പോകും. കൊട്ട് ഇല്ലാതെ ഇപ്പോൾ ബൈക്ക് ഓടിക്കില്ല. നല്ല മഴ ആണേൽ വെയ്റ്റിംഗ് ഷെഡ് കയറി നിക്കും. ആരെകൊണ്ട് പറ്റും മഴ നനഞു പനി പിടിച്ചു കിടക്കാൻ. പണ്ടൊന്നും എത്ര മഴ കൊണ്ടാലും പനി വരാത്ത കുട്ടുവിനെ നോക്കി ജനാലയിൽ തൂങ്ങി കിടക്കുന്ന കാലൻ കുട ചിരിച്ചു.
സുരക്കു അമ്മ പെണ്ണ് ആലോജിക്കുന്നുണ്ട്. ഗോപാലേട്ടന്റെ മകൾ അമ്മിണി ടൈപ്പിംഗ്‌ പഠിച്ചതാണ്, അവളെ ആലോജിച്ചു. രണ്ടു വീട്ടുകാരും ഇഷ്ട്ടപെട്ട കൊണ്ട് അടുത്ത മാസം കല്യാണം കാണും. ഈയിടെ ബസ് ഇറങ്ങി മഴ നനഞു നടക്കുന്ന അമ്മിണിയെ കണ്ടു. *ഡി കുടയില്ലേ.. ? പനി പിടിക്കും പെണ്ണെ.*
കല്യാണം കഴിഞ്ഞു മൂന്ന് മാസം കഴിഞ്ഞാണ് അമ്മിണിക്കു വിശേഷം വിശേഷം ആയെന്നു അറിഞ്ഞത്. അവൾക്കു ഒരു ആഗ്രഹം മഴയത്തു സുരേട്ടന്റെ കൂടെ എൻഫീൽഡിൽ പുറകിൽ ഇരുന്നു ആ മഴ ഒന്ന് ആസ്വദിക്കുക.
തള്ള് സുര പറഞ്ഞു:നിനക്ക് പനി വന്നാൽ നമ്മുടെ കുട്ടിക്ക് എന്തേലും ആകും. അതുകൊണ്ടു മഴ നനയേണ്ട. 
സുരേഷ് കുഞ്ഞിന് കണ്ണൻ എന്ന് പേരിട്ടു. അവൻ വളർന്നു ഓടാനും ചാടാനും തുടങ്ങി. മഴ കണ്ടാൽ ഡോറിനു അരികെ കസേര വലിച്ചിട്ടു മഴ കാണണം. അവനും പോപ്പി കുട വേണം വിസിൽ ഉള്ളതു, അവനും കളി വഞ്ചി ഉണ്ടാക്കി ഇടണം. ബസിൽ പോയാൽ മഴയിൽ ഷട്ടർ പൊക്കി വെക്കണം. താത്തി ഇട്ടാൽ അതു പൊക്കി നോക്കണം. 
സുരേഷ് വിളിച്ചു പറഞ്ഞു ഈ ചെറുക്കന് നിന്റെ അതെ സ്വഭാവം തന്നെയാ അമ്മിണി. ഇതു കേട്ട അമ്മ പറഞ്ഞു മഴയത്തു നീ കാണിച്ച കുരുത്തക്കേടും ആലീസിനെ വണ്ടിയെ കയറ്റാൻ കാണിച്ച ഉത്സാഹവും അമ്മിണി അറിയേണ്ട. സുരേ ഒരു നിമിഷം പഴയ കുട്ടു ആയി. കണ്ണനോട് പറഞ്ഞു ഡാ അച്ചന്റെ ഷൂസ് പുറത്താണ് നീ അതു എടുത്തു അകത്തു വെക്കു. കേട്ട പാതി കേൾക്കാത്ത പാതി കണ്ണൻ ചെറിയ മഴ നനയാൻ പുറത്തു ചാടി, ഷൂസ് എടുത്തു അകത്തിട്ടു.
അമ്മിണിക്കു കയ്യിൽ കിട്ടിയത് കാലൻ കുട ആണ്. അത് വെച്ച് ഒന്ന് കൊടുക്കാൻ ഓങ്ങി. കുട പിടിച്ചു വാങ്ങി സുരേഷ് പറഞ്ഞു. അവൻ മഴ നനഞു പഠിക്കട്ടെ.പനി ഒന്നും വരില്ല.
നല്ല തണുപ്പ് ഉള്ള ഓടിട്ട വീട്. പടിഞ്ഞാറെ ചായിപ്പിൽ പോയി കട്ടിലിൽ കിടന്നു സുര ഓർമിച്ചു പണ്ട് മഴയത്തു ക്രിക്കറ്റ്‌ കളിച്ചതും ചെളിയായ ഷർട്ട്‌ പൈപ്പിൽ കഴുകി ഇട്ടു വന്നതും എല്ലാം.. ആ മയക്കത്തിൽ മഴയുടെ തണുപ്പിൽ ഉറങ്ങുന്നതിനു മുൻപ് ചെറുതായി കേൾക്കുന്നുണ്ടാരുന്നു അമ്മിണിയുടെ ശബ്ദം. ഈ ചെറുക്കനെ കൊണ്ട് ഞാൻ മടുത്തു, നിങ്ങൾ രണ്ടു അടി കൊടുക്ക്‌ മനുഷാ…..

Spiritual Friend

🌟ആത്മീയ സുഹൃത്*​

 കുഞ്ഞുനാളിൽ എവിടേയോ മനസ്സിൽ കയറിക്കൂടിയ ഒരു വാക്കാണ് ആത്‌മീയ സുഹൃത്. ക്രിസ്റ്റീൻ പ്രാർത്ഥനയിലും, വിശുദ്ധരുടെ ജീവിത കഥകളിലും ഞാൻ ഈ വാക്കുകൾ ഒത്തിരി തവണ കേട്ടിരുന്നു. കുഞ്ഞു മനസ് ഒത്തിരി കൊതിച്ചു ആ ബന്ധം കരസ്ഥമാക്കാൻ. കൗമാരo എന്നെ ഒത്തിരി ആശിപ്പിച്ചു. ഞാൻ കണ്ടെത്തിയ ഓരോ ചങ്ങാതിയിലുംമനസ്സിൽ പതിഞ്ഞ വിശുദ്ദിയുടെ ആത്മീയതയുടെ ഒരു പരിവേഷം ഞാൻ തിരഞ്ഞിരുന്നു. പല തരത്തിൽ ഉള്ള പല പ്രായത്തിലുള്ള ചങ്ങാതികൾ ജീവിതത്തിൽ വന്നു പോയി. അതിലുന്നും ഒരു ആത്മീയ ബന്ധം കണ്ടെത്താൻ കഴിഞ്ഞില്ല.

ആ പ്രായത്തിൽ കിടങ്ങൂർ ആശുപത്രിയിലെ ചാപ്പലിൽ, ദിവ്യ കാരുണ്യ നാഥനോടൊപ്പം മണിക്കൂറുകൾ ഇരുന്നപ്പോൾ കുഞ്ഞു മനസ് ഒത്തിരി ആഗ്രഹിച്ചിരുന്നു ആ സുഹൃത്തിനെ. ആദ്യമായി കയറുന്ന പള്ളിയിൽ പ്രാർത്ഥിക്കുന്ന മൂന്നു കാര്യം സാദിച്ചുകിട്ടും എന്ന കേൾവിയിൽ നിന്നും പല പള്ളിയിലും പ്രാര്ഥിച്ചതിൽ ഒന്ന് ഇതു തന്നെ ആയിരുന്നു. കുറെ അടുത്തവരും, നല്ല ചങ്ങാത്തത്തിൽ ആയവരും, സ്വതമാക്കണമെന്നു ആഗ്രഹിച്ചവരും ഒത്തിരി ആളുകൾ ഉണ്ട്. സ്വന്തം ആക്കാൻ ആഗ്രഹിച്ച പെൺകുട്ടികളിൽ ആരിലും ഒരു നല്ല സുഹൃത്തിനെ എനിക്ക് കിട്ടിയില്ല. പാടത്തു കൂടെ കളിച്ചു നടന്നവരിലും സൈക്കിൾ ചവിട്ടാൻ കൂടെ ഉണ്ടായിരുന്നവരിലും വേദപാഠ ക്ലാസ്സിൽ പോലും എനിക്ക് ഒരു ആത്മീയ സുഹൃത്തിനെ കണ്ടെത്താൻ കഴിയാത്തത്തിൽ ഏറെ വേദനിച്ചിരുന്നു. ആഗ്രഹം സഫലമാകതെ ആ കാലഘട്ടം കടന്നു പോയി. പിന്നീട് യുവത്വത്തിൽ എത്തിയപ്പോൾ ആണ് ജീസസ് യൂത്ത് മൂവ്മെന്റിൽ വന്നത്. അവിടെ എനിക്ക് കിട്ടുമെന്നുള്ള ഉറച്ച വിശ്വാസം എന്നെ കൂടുതൽ കൂടുതൽ സന്തോഷവാനാക്കി.
ആ ഇടക്ക് കണ്ടു മുട്ടിയ ഒത്തിരി നല്ല സുഹൃത്തുക്കൾ ഇന്നും കൂടെ ഉണ്ട്. ദൈവീക സ്നേഹം പകർന്നു കൊടുക്കാനും സ്വീകരിക്കാനും ആ ബന്ധം കൂടുതൽ വളർത്തി. ഈശോയിലേക്കു കൂടുതൽ അടുക്കാൻ തുടങ്ങിയപ്പോൾ വേറെ ഒന്നും പിന്നെ ചിന്തിക്കൽ ഇല്ലാതായി. അതിനിടയിൽ പല രൂപത്തിൽ ഭാവത്തിൽ ചെകുത്താൻ എന്നെ വീഴിക്കാൻ പരിശ്രമം നടത്തി. ആത്മീയതയിൽ ഉറച്ചു നിന്ന അവരുടെ സപ്പോർട്ട് എനിക്കു ഒരു ഉയർത്തു എഴുന്നേല്പ്പ് തന്നു.
സെൽ ഗ്രൂപ്പ്‌ എന്നൊക്കെ കേട്ടെങ്കിലും അതിനു ഉന്നും പറ്റിയ ചങ്ങാതികളെ കിട്ടിയില്ല. കണ്ടെത്തിയവരിൽ പലർക്കും മറ്റു പല ആത്മീയ ചങ്ങാതിമാർ ഉണ്ടെന്നു കേട്ടതിനാൽ ഞാൻ പിന്മാറി. പിന്നീട് പ്രാർത്ഥനയിൽ വരുന്നവരിൽ നിന്നും ആത്മീയ സുഹൃത്താക്കാൻ, തെളിഞ്ഞ മുഖം ഉള്ളവരെയും കാണാൻ കൊള്ളാവുന്നവരെയും ഞാൻ തേടി പിടിക്കാൻ ഒരു ശ്രെമം നടത്തൽ ആയിരുന്നു. പരാജയം എന്ന് സ്വയം വിധി എഴുതി, വർഷങ്ങൾ നീണ്ട പരിശ്രമം ഉപേക്ഷിച്ചു. കോളേജിൽ നിന്നും പടിയിറങ്ങുമ്പോൾ എന്റെ ചങ്ങാതിമാർ എന്ന് പറയാൻ എനിക്ക് കയ്യിൽ എണ്ണാവുന്ന ഒരു കണക്കെ ഉണ്ടാട്ടിരുന്നുള്ളൂ. പന്നീട് കുറച്ചു കാലം അങ്ങനെ അങ്ങനെ ഒരു ചിന്ത എനിക്ക് തീരെ ഇല്ലാണ്ടായി. ആ സമയത്ത് എന്റെ ചങ്ങാതിമാർ പുസ്തകം ആയിരുന്നു. കുറെ വായിച്ചു കൂട്ടി. അങ്ങനെ ജീവിതം പതിയെ നീങ്ങവേ ഞാൻ ജോലിയിൽ പ്രവേശിച്ചു. അങ്ങനെ ഇരിക്കവേ ആണ് ഞാൻ എന്റെ കാവൽ മാലാഖയോട് കൂടുതൽ അടുക്കുന്നത്. കൂടെ നടക്കാനും കൂട്ടിനിരിക്കാനും ഒരാളെ കിട്ടിയ അനുഭവം. എല്ലാം ഷെയർ ചെയ്യാൻ പറ്റിയ ഒരു ഉറ്റ ചങ്ക്. അലാറം വെക്കേണ്ട കാര്യം ഇല്ലാണ്ടായി. എന്നെ വിളിച്ചെഴുന്നേൽപ്പിക്കാനും വഴക്ക് പറയാനും ഒരാളെ കിട്ടിയ സന്തോഷം. ഇതോടൊപ്പം എനിക്ക് വഴക്ക് പറയാൻ കൂടെ പറ്റുന്ന ഒരാളെ വേണം എന്ന് തോന്നി തുടങ്ങി.

​ഞാൻ വീണ്ടും തിരയാൻ തുടങ്ങി ഒരു ആത്മീയ ഫ്രണ്ടിനെ. അങ്ങനെ ആ തിരച്ചിൽ നടക്കുന്നുതിനിടയിൽ തന്നെ ഞാൻ അറിയാതെ കർത്താവു എനിക്കായി പലരെയും ഒരുക്കുകയായിരുന്നു. ഒരേ വേവ് ലെങ്ത് ഉള്ള, ഒരേ പൾസ്‌ ഉള്ള ആരെയും ഒക്കെയോ കണ്ടു മുട്ടുന്ന പോലെ ഒരു അനുഭവം. ആ സമയത്താണ് ജീസസ് യൂത്ത് ടീൻസ് മിനിസ്ട്രി നയിച്ച ജോയ് കോൺഫറൻസ് ഭാഗം ആയി തീർന്നത് . ഒത്തിരി പ്രാര്തിക്കാൻ പറ്റിയില്ല എന്നാ തോന്നുന്നത്. പക്ഷെ എല്ലാവരെയും പ്രാർത്തിപ്പിക്കാൻ വേണ്ടി ഓടാൻ ഉള്ള വിളി ആയിരുന്നു എനിക്ക്. പറ്റുന്ന സമയത്തു ആരാധനയിൽ എനിക്കും ജോയ്‌ഫുൾ അനുഭവം ലഭിക്കാൻ മത്രo ഞാൻ പ്രാർത്ഥിച്ചു. എന്റെ കൂടെ ഉണ്ടായിരുന്ന ഇന്റർസെഷൻ ടീം ഒപ്പം ദൈവത്തെ മഹത്വപ്പെടുത്തി. അവിടെനിന്നു ഇറങ്ങുമ്പോൾ ആയിരുന്നു കേരള ജീസസ് യൂത്ത് ഇന്റർസെഷൻ ടീമിന്റെ ഭാഗമായി ഞാൻ തീർന്നത്.

ഇത് എഴുതുന്നപോലെ തന്നെ,മറ്റൊരു രാത്രിയിൽ ഞാൻ പ്രാർത്ഥിക്കുമ്പോൾ കർത്താവു എന്നോട് പറഞ്ഞു വർഷങ്ങൾ ആയി നീ തിരഞ്ഞു നടന്ന ഒരു ആത്മീയ സുഹൃത് ഇതാണ്. ഒരു കുഞ്ഞനിയത്തിയുടെ പ്രായമേ ഉള്ളു. പക്ഷേ നിന്നെ ആത്‌മീയതയിൽ ഒരു പടി കൂടെ വളർത്താൻ ആ അനിയത്തി മതിയെന്ന് കേട്ട രാത്രി നന്ദിയുടെ രാത്രി ആയിരുന്നു.പിറ്റേന്ന് പറഞ്ഞപ്പോൾ ഞാൻ അനുഭവിച്ച സന്തോഷം ഇതിപ്പോൾ വായിക്കുന്ന എന്റെ ആത്മീയ സുഹൃത്തേ നിനക്ക് മനസിലാകും. അവിടം കൊണ്ട് നിൽക്കുന്നത് അല്ലല്ലോ അവിടുത്തെ സ്നേഹം. പെട്ടന്നായിരുന്നു oru സെൽ ഗ്രൂപ്പ്‌. ഒരേ ആഗ്രഹത്തിൽ നടക്കുന്ന മൂന്ന് ആളുകളെ ഒരു മ്മിപ്പിക്കുന്ന ഈശൊപ്പയെ ഞാൻ അവിടെ കണ്ടു. പറയാതെ എനിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എന്റെ സെൽ മേറ്റ്സ് എന്റെ ഈശൊപ്പയുടെ സമ്മാനം ആയിരുന്നു.ഒന്ന് ആഗ്രഹിച്ചവന് മൂന്ന് കൊടുക്കുന്ന കർത്താവ്. ആദ്യമായി നമ്മൾ ഒരുമിച്ചു പ്രാർഥിച്ചത് ഒരുമിച്ചു ഫുഡ്‌ കഴിച്ചത് ഒരേ പായയിൽ കിടന്ന് ഉറങ്ങിയത് എങ്ങനെ മറക്കും. സെൽ മെമ്പേഴ്സിന്റെ പ്രാർത്ഥന എന്നെ ഈശോയോടു ഒരുപാടു ചേർത്തു നിർത്തുന്നു.ഒരേ പൾസ്‌ ഉള്ള ആത്മീയ സുഹൃത്, ഒരേ ഫ്രീക്യുൻസി ഉള്ള സെൽ മെമ്പേഴ്സ് ജീവിതം ഇനിയും മുൻപോട്ടു പോകുമ്പോൾ ഞാൻ തളരാതെ നോക്കേണ്ടത് നിങ്ങൾ ആണെന്ന് ഞാൻ ഓർമിപ്പിക്കട്ടെ. എന്റെ എഴുത്തു മുരടിച്ചപ്പോൾ പ്രോത്സാഹനം തന്ന് വീണ്ടും എഴുതാൻ പ്രചോദനം തന്ന സുഹൃത്തേ നിനക്ക് എന്റെ നന്ദി. 
എന്നെ വായിച്ചറിയുന്ന പ്രിയ സുഹൃത്തേ ഒരു പക്ഷേ എന്നേക്കാൾ ഒത്തിരി ആത്മീയ സുഹൃത്തുക്കളെ നീ സ്വന്തം ആക്കിയിരിക്കാം ഈ നിമിഷം അവരെ ഓർത്തു നന്ദി പറയാം. പേര് ചൊല്ലി കർത്താവിനു നന്ദി പറയാം. പറയാൻ ആണെകിൽ എന്റെയും നിന്റെയും ലിസ്റ്റിൽ വൈദികനും സിസ്റ്റേഴ്സ് ഒക്കെ ഉണ്ടാകും. ഒരു പക്ഷേ നിങ്ങളുടെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ, ചേട്ടൻ, ചേച്ചി, അപ്പ,അമ്മ, അങ്കിൾ ആരുമാകട്ടെ… നന്ദിയോടെ ഓർക്കുക 🙏🏻 കാവൽ മാലാഖ വഴി മാത്രം സംസാരിക്കുന്ന ഒരു ആത്മീയ ഫ്രണ്ട് എനിക്കുണ്ട് എന്നതും ഞാൻ ഒളിച്ചു വെക്കുന്നില്ല. ഒരു പക്ഷേ നമ്മോടു പറഞ്ഞില്ലെങ്കിലും നമ്മെ ഒരു ആത്മീയ സുഹൃത്തായി കാണുന്ന ഒരു ഫ്രണ്ട് നമുക്ക് കാണാം. അതുമല്ലെങ്കിൽ ഇതു വരെ ഇതെപ്പറ്റി അങ്ങനെ ചിന്തിക്കാത്ത ഒരാൾ ആകാം നിങ്ങൾ. ആഗ്രഹിച്ചു പ്രാർത്ഥിക്കാം നമുക്ക് 🙏🏻 നിങ്ങൾക്കും കിട്ടും ഇങ്ങനെ ഒരു സ്വർഗ്ഗീയ സമ്മാനം.
*fsr*
🌟Reflection Of Observer🌟